Sorry, you need to enable JavaScript to visit this website.

ദല്‍ഹി വിമാനത്താവളത്തില്‍ മദ്യക്കുപ്പികളും ലഹരിമരുന്നും നശിപ്പിച്ചു

ന്യൂദല്‍ഹി- ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 1289 മദ്യക്കുപ്പികളും 51 കിലോഗ്രാം ലഹരിമരുന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. 2020 ഏപ്രില്‍ മുതല്‍ 2022 ഡിസംബര്‍ വരെ യാത്രക്കാരില്‍നിന്നു നഷ്ടപ്പെട്ടതോ വിവിധ കാരണങ്ങളാല്‍ പിടികൂടിയതോ ആയ മദ്യക്കുപ്പികളാണ് നശിപ്പിച്ചത്.
വിവിധ ബ്രാന്‍ഡുകളുടെ മദ്യക്കുപ്പികള്‍ നശിപ്പിച്ചതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മദ്യത്തിന് പുറമെ 51 കിലോഗ്രാം ലഹരിമരുന്നും നശിപ്പിച്ചിട്ടുണ്ട്. ഇവയില്‍ 41 കിലോഗ്രാം ഹെറോയിനും ഒന്‍പത് കിലോഗ്രാം കൊക്കേയ്‌നും അടങ്ങുന്നതായാണ് വിവരം.
നേരത്തെ മേയില്‍ സമാനമായ രീതിയില്‍ ദല്‍ഹി വിമാനത്താവളത്തില്‍നിന്ന് 57.30 ലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകള്‍ സി.ഐ.എസ്.എഫ് പിടിച്ചെടുത്തിരുന്നു. ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബഹ്‌റൈനിലേക്ക് യാത്ര ചെയ്യാനിരുന്ന ആളില്‍നിന്നാണ് മരുന്നുകള്‍ പിടിച്ചെടുത്തത്.
ഇദ്ദേഹത്തിന്റെ സംശയാസ്പദമായ രീതിയിലുള്ള പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മരുന്നുകള്‍ കണ്ടെത്തിയത്. എക്‌സ്ബിഐഎസ് മെഷീന്‍ വഴി ചെക്ക്ഇന്‍ ബാഗേജുകള്‍ പരിശോധിച്ചപ്പോഴും സംശയാസ്പദമായ ചിത്രങ്ങള്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

 

Latest News