ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജ്ജവും നല്‍കുന്നത് പ്രഭാത ഭക്ഷണമാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് പ്രാതല്‍ കഴിക്കത്തവരും കൂടുതലാണ്. തിരക്കുപിടിച്ച ജീവിതത്തിലും രാവിലെയുള്ള ഓട്ടപ്പാച്ചലിലും മനഃപൂര്‍വമോ അല്ലാതെയോ നാം ഇതിനായി സമയം കണ്ടെത്തുന്നത് കുറവാണ്. എന്നാല്‍ പ്രാതല്‍ രാജാവിനെപ്പോലെ കഴിക്കണം എന്നാണ് പഴമക്കാര്‍ പറയുന്നത്. പോഷകസമ്പന്നമായ ആഹാരം തന്നെ വേണം പ്രഭാത ഭക്ഷണമായി കഴിക്കാന്‍. പാല്‍, മുട്ട, പയര്‍വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. പ്രാതല്‍ ഒഴിവാക്കിയാല്‍ ആരോഗ്യകരമായി പല പ്രശ്‌നങ്ങളും വരാനിടയുണ്ട്. രാവിലെ ഒന്നും കഴിക്കാതെ ഓടുന്നവര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത ഏറെയാണ്. ടൈപ്പ് 2 വിഭാഗത്തില്‍പ്പെടുന്ന പ്രമേഹം വരാനാണ് കൂടുതല്‍ സാധ്യത. ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നതിലൂടെ ഒരു ദിവസത്തെ ആഹാരക്രമം മുഴുവനായി തെറ്റുകയാണ്. ഉച്ചയ്ക്കും രാത്രിയിലും ആഹാരം കൂടുതലായി കഴിക്കുകയും അത് നിങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുകയും ചെയ്യും. സാധാരണ ഉറങ്ങുന്നതില്‍ നിന്നും രണ്ട് മണിക്കൂര്‍ കുറയാന്‍ സാധ്യതയുണ്ട്. ചിലര്‍ വണ്ണം കുറയ്ക്കാന്‍ പ്രാതല്‍ ഒഴിവാക്കും. എന്നാല്‍ അതിനായി ഇനി ആരും പ്രാതല്‍ ഒഴിവാക്കേണ്ടതില്ല. കാരണം വണ്ണം കുറയ്ക്കണമെന്ന് ആഗ്രഹമുള്ളവര്‍ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്. ശരീരഭാരം കുറയ്ക്കാന്‍ രാത്രിയില്‍ കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറച്ചാല്‍ മതി.