Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പെണ്‍വീര്യത്തിന്റെ അതിജീവനകഥ; അലിന്റ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കും

കൊച്ചി- പെണ്‍വീര്യത്തിന്റെ അതിജീവനകഥയുമായി 'അലിന്റ ' എന്ന മലയാളസിനിമ ഒരുങ്ങുന്നു. ജാക് ഇന്റര്‍നാഷണല്‍ മൂവീസിന്റെ ബാനറില്‍ അരുണ്‍ദേവ് മലപ്പുറം നിര്‍മ്മിച്ച് പ്രമുഖ പരസ്യചിത്ര സംവിധായകന്‍ രതീഷ് കല്യാണ്‍ സംവിധാനം നിര്‍വ്വഹിക്കുന്ന അലിന്റയിലെ ഗാനലേഖനം എറണാകുളത്ത് നടന്നു. കവിയും ഫോക്ലോറിസ്റ്റും ആക്ടിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര രചിച്ച പ്രതിഷേധധ്വനിയുള്ള 'സ്ത്രീപക്ഷഗാനം ' പ്രശസ്ത ഗായിക രശ്മി സതീഷ് ആലപിച്ചു. യുവ സംഗീതസംവിധായകന്‍ ശ്രീജിത്ത് റാം ഈണം നല്‍കിയ പാട്ടില്‍ സമകാലിക സന്ദര്‍ഭങ്ങളില്‍ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങളും പ്രതിരോധ സമരമാര്‍ഗ്ഗങ്ങളും അനാവരണം ചെയ്യപ്പെടുന്നു. ചിത്രത്തിലെ മറ്റു ഗാനങ്ങളുടെ രചന കൈതപ്രം നിര്‍വഹിച്ചിരിക്കുന്നു.
പുതുമുഖം ഐശ്വര്യ അനിലയാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമാവുന്നത്. ജൂലായ് ആദ്യവാരത്തില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലെ പ്രധാന ലൊക്കേഷന്‍ ഇടുക്കിയും സമീപ പ്രദേശങ്ങളുമാണ്. ജംഷീര്‍ ആണ് ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍. ഐശ്വര്യയെ കൂടാതെ ശ്വേത മേനോന്‍, എല്‍ദോ രാജു, ജയകൃഷ്ണന്‍, ശിവജി ഗുരുവായൂര്‍, വിജയകൃഷ്ണന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിത്തു ജയപാലിന്റെ കഥയില്‍ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് രതീഷ് കല്യാണും ജിത്തു ജയപാലും ചേര്‍ന്നാണ്. ക്യാമറ: സാംലാല്‍ പി തോമസ്, എഡിറ്റര്‍: കെ ആര്‍ രാമശര്‍മന്‍, പ്രൊജക്റ്റ് ഡിസൈനര്‍: അരുണ്‍ദേവ് മലപ്പുറം, ആര്‍ട്ട്: ആദിത്യന്‍ വലപ്പാട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഖാദര്‍ മൊയ്ദു, അസോസിയേറ്റ് ഡയറക്ടര്‍: ഷീന വര്‍ഗീസ്, സ്റ്റില്‍സ്: രാഹുല്‍ സൂര്യന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ബി സി ക്രീയേറ്റീവ്‌സ്,  ടൈറ്റില്‍: സജിന്‍ പിറന്നമണ്ണ്, ക്രീയേറ്റീവ് ഡിസൈന്‍സ്: മാജിക് മോമെന്റ്‌സ്, പി.ആര്‍.ഒ: പി ശിവപ്രസാദ്, ഹരീഷ് എ.വി എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

 

Latest News