ആദിപുരുഷ് നിര്‍മാതാക്കള്‍ രാമായണത്തെ കോമിക്ക് പോലെ കൈകാര്യം ചെയ്തുവെന്ന് വിമര്‍ശം

മുംബൈ- മാര്‍വല്‍ കോമിക്‌സ് പോലെയാണ് ആദിപുരുഷ് നിര്‍മ്മാതാക്കള്‍ കഥ കൈകാര്യം ചെയ്തതെന്ന പ്രതികരണവുമായിരാമായണം സീരീസ് സംവിധായകന്‍.
ദൂരദര്‍ശനുവേണ്ടി ജനപ്രിയ രാമായണം സംവിധാനം ചെയ്ത മോത്തി സാഗറാണ് ആദിപുരുഷ് എടുത്ത രീതിയെ അപലിച്ചത്.
രാമായണത്തോടുള്ള സമീപനത്തില്‍ ആദിപുരുഷ് ടീമിന് ജാഗ്രത പുലര്‍ത്താമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മോശം വിഎഫ്എക്‌സിന്റെയും സംഭാഷണങ്ങളുടെയും പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് വിമര്‍ശനം നേരിടുകയാണ്. ലങ്കാ ദഹന്‍ രംഗങ്ങളില്‍ ഹനുമാന്റെ സംഭാഷണങ്ങള്‍ക്ക് എഴുത്തുകാരന്‍ മനോജ് മുന്‍താഷിര്‍ ശുക്ല രൂക്ഷ വിമര്‍ശമാണ് നേരിടുന്നത്.
ചില ഡയലോഗുകളില്‍ അവര്‍ക്ക് ശ്രദ്ധിക്കാമായിരുന്നുവെന്ന് 1987ല്‍ രാമായണം എന്ന ഷോയില്‍ പിതാവ് രാമാനന്ദ് സാഗറിനും സഹോദരന്‍ പ്രേം സാഗറിനും ഒപ്പം പ്രവര്‍ത്തിച്ച മോത്തി സാഗര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
സാധാരണക്കാര്‍ക്ക് സിനിമ കൂടുതല്‍ ആകര്‍ഷകമാക്കണമെന്ന്  സംഭാഷണങ്ങള്‍ എഴുതുമ്പോള്‍ ആലോചിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാമായണത്തിന്റെ പുനരാഖ്യാനമായ ആദിപുരുഷ് വെള്ളിയാഴ്ചയാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. രാഘവായി പ്രഭാസും ജാനകിയായി കൃതി സനോനും ലങ്കേഷായി സെയ്ഫ് അലി ഖാനും അഭിനയിക്കുന്നു.
ടിസീരീസ് നിര്‍മ്മിച്ച ബഹുഭാഷാ ചിത്രം ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ രാജ്യത്തുടനീളം റിലീസ് ചെയ്തു.
യുവ പ്രേക്ഷകരുമായി ബന്ധപ്പെടാന്‍ ഒരു സൂപ്പര്‍ഹീറോ സിനിമ പോലെയാണ് നിര്‍മ്മാതാക്കള്‍ ചിത്രത്തെ സമീപിച്ചതെന്ന് മോത്തി സാഗര്‍ പറഞ്ഞു.
ഇന്നത്തെ തലമുറ മാര്‍വല്‍ കോമിക്‌സ് പോലെയുള്ള, തങ്ങളുമായി കൂടുതല്‍ ബന്ധിപ്പിക്കുന്ന എന്തെങ്കിലും സ്വീകരിക്കുമെന്ന് അവര്‍ കരുതിയിരിക്കാം. ഒരുപക്ഷേ, രാമായണത്തിന്റെ അതേ കഥ പറയാന്‍ കഴിയുമെന്ന് അവര്‍ കരുതിയിരിക്കാം, പക്ഷേ ആളുകള്‍ക്ക് അത് മനസ്സിലാകും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാമായണം ഒരു ടിവി സീരിയലായി സൃഷ്ടിച്ചതാണ് പുരാണ ഇതിഹാസത്തിന്റെ ആഴത്തിലേക്ക് പോകാന്‍ തങ്ങള്‍ക്ക് അവസരമൊരുക്കിയതെന്നും അതുവെച്ച് മൂന്ന് മണിക്കൂര്‍ സിനിമ ചെയ്യാന്‍ പ്രയാസമാണെന്നും മോത്തി സാഗര്‍ പറഞ്ഞു.

 

Latest News