ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗ് ലോക സമ്പന്നരില്‍ മൂന്നാം സ്ഥാനത്ത്. ബെര്‍ക്ക് ഷെയര്‍ ഹാത്‌വേ ചെയര്‍മാന്‍ വാരന്‍ ബഫറ്റിനെ പിന്തള്ളിയാണ് സക്കര്‍ ബര്‍ഗ് സമ്പന്നരില്‍ മൂന്നാമനായത്. ആമസോണ്‍ ഉടമ ജെഫ് ബെസോസ്, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് എന്നിവരാണ് സക്കര്‍ബര്‍ഗിന് മുന്നില്‍. ബ്ലൂംബര്‍ഗ് ബില്ല്യണയേഴ്‌സ് സൂചികയില്‍ ഫേസ്ബുക്കിന്റെ ഷെയര്‍ വെള്ളിയാഴ്ച 2.4 ശതമാനം വര്‍ധിച്ചിരുന്നു. ഇതോടെയാണ് ബെര്‍ക്ക് ഷെയര്‍ ഹാത്‌വേ സ്ഥാപകനെ സക്കര്‍ബര്‍ഗ് പിന്തള്ളിയത്. 81.6 ബില്ല്യനാണ് 34 കാരനായ സക്കര്‍ബര്‍ഗിന്റെ ആസ്തി. നേരത്തെ വിവരച്ചോര്‍ച്ച വിവാദത്തെ തുടര്‍ന്ന് ഫേസ്ബുക്കിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞിരുന്നു.