ഹൈദരാബാദ്- സമ്മിശ്ര പ്രതികരണങ്ങളാണ് കഴിഞ്ഞദിവസം പ്രദര്‍ശനത്തിനെത്തിയ ആദിപുരുഷിന് ലഭിക്കുന്നത്. എന്നാല്‍ മികച്ച ഓപ്പണിങ് ചിത്രം നേടി. 36 മുതല്‍ 38 വരെ കോടി കലക്ഷനാണ് ഹിന്ദി മാത്രം സ്വന്തമാക്കിയത്. ഇന്ത്യയിലെ കലക്ഷന്‍ 90 കോടി രൂപ എത്തും എന്നാണ് കണക്കുകള്‍. കോവിഡിന് ശേഷം ഒരു ഹിന്ദി ചിത്രത്തിന് ലഭിച്ച മൂന്നാമത്തെ വലിയ ഓപ്പണിംഗ് കൂടിയാണിത്. കെജിഎഫ് 2, പത്താന്‍ എന്നിവയാണ് ആദ്യദിന കലക്ഷനില്‍ മുന്നില്‍.വിദേശ കലക്ഷന്‍ അടക്കം കൂട്ടിയാല്‍ 140-150 വരുമെന്നാണ് കണക്കുകള്‍.