Sorry, you need to enable JavaScript to visit this website.

അക്രമിക്കപ്പെട്ട നടിയേയും  സന്ദര്‍ശിച്ചിരുന്നു-കെപിഎസി ലളിത 

ജനപ്രതിനിധികളടക്കമുള്ള ഭൂരിഭാഗം താരങ്ങളും ദിലീപിനൊപ്പം നില്‍ക്കുന്നതിന്റെ പേരില്‍ രൂക്ഷമായ വിമര്‍ശനത്തിന് വിധേയരാവുകയാണ്. ഇടതുപക്ഷ എംപിയും എംഎല്‍എമാരും സംഗീതനാടക അക്കാദമി പ്രസിഡണ്ടുമെല്ലാം ദിലീപ് പക്ഷക്കാരാണ്. മുകേഷിനും ഗണേഷിനും ഇന്നസെന്റിനുമൊപ്പം കെപിഎസി ലളിതയും രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. നേരത്തെ ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിച്ചും ദിലീപിനെ വാഴ്ത്തിയും കെപിഎസി ലളിത പഴി കേട്ടിരുന്നു.
ദിലീപിനെ താന്‍ ജയിലില്‍ പോയി കണ്ടത് എല്ലാവരും കൊട്ടിഘോഷിക്കുകയുണ്ടായി. എന്നാല്‍ ആക്രമണത്തെ അതിജീവിച്ച നടിയെയും താന്‍ പോയി കണ്ടിരുന്നു എന്നതിനെക്കുറിച്ച് ആരും ഒരു ചോദ്യവും ചോദിച്ചില്ലെന്ന് കെപിഎസി ലളിത പറയുന്നു. രമ്യാ നമ്പീശന്റെ വീട്ടില്‍ വെച്ചാണ് നടിയെ കണ്ടത്. അന്ന് അവളോട് ദീര്‍ഘനേരം സംസാരിക്കുകയുണ്ടായി. എന്തെല്ലാമോ പറഞ്ഞ് അവള്‍ തന്റെ മുന്നിലിരുന്ന് കരഞ്ഞു. അവിടെയപ്പോള്‍ സയനോരയും അനുമോളും അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. മന്ത്രി മെഴ്‌സിക്കുട്ടിയമ്മ അടക്കമുള്ള പല പ്രമുഖരും വന്ന ദിവസമാണ് താനും നടിയെ പോയിക്കണ്ടത്. എന്നാല്‍ അതേക്കുറിച്ച് മാത്രം ആരും ഒന്നും തന്നോട് ചോദിക്കുകയുണ്ടായില്ല. താനൊന്നും പറഞ്ഞതുമില്ല.നല്ല കാര്യം ചെയ്താല്‍ അത് ആരും അറിയില്ല എന്നും കെപിഎസി ലളിത കൂട്ടിച്ചേര്‍ത്തു. പിന്നീട് മാസങ്ങള്‍ക്ക് ശേഷമാണ് കേസില്‍ ജയിലിലായ ദിലീപിനെ താന്‍ ചെന്ന് കണ്ടത്. അത് അപ്പോള്‍ വലിയ കുറ്റമായി പ്രചരിപ്പിക്കപ്പെട്ടു. ഈ കേസില്‍ ദിലീപ് തെറ്റുകാരനാണോ അല്ലയോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും കെപിഎസി ലളിത പറഞ്ഞു.

Latest News