ഹൈദരാബാദ്-നഗരത്തിലെ തിരക്കേറിയ റോഡുകളില്‍ ബുര്‍ഖ ധരിച്ച ഒരു സ്ത്രീ ഇലക്ട്രിക് ഓട്ടോ ഓടിക്കുന്നത് അപൂര്‍വ ദൃശ്യമായി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
പുരുഷന്മാര്‍ കൂടുതല്‍ തൊഴിലെടുക്കുന്ന ഓട്ടോ മേഖലയില്‍ പരിശീലനം നേടിയ ആസിയ ബീഗംഏതു രംഗവും വനിതകള്‍ക്ക് പ്രാപ്യമാണെന്നു മാത്രമല്ല, വസ്ത്രധാരണം അതിനൊരു തടസ്സമല്ലെന്നു കൂടിയാണ് തെളിയിക്കുന്നത്. അബായയും മുഖം മറയ്ക്കുന്ന നിഖാബും ധരിച്ച സ്ത്രീയാണ് തിരക്കേറിയ ജംഗ്ഷനിലൂടെ ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിക്കുന്നത്.
ദാറുസ്സലാമിലാണ് ഓട്ടോ ഓടിക്കാന്‍ പരിശീലനം നേടിയതെന്നും ജോലി ചെയ്ത് ജീവിക്കണമെന്ന ആഗ്രഹമാണ് തൊഴിലായി സ്വീകരിക്കാന്‍ കാരണമെന്നും ആസിയ പറയുന്നു.
Uncommon sight, a burqa-clad #MuslimWoman auto-driver on busy streets of Old city in Hyderabad have grabbed #Hyderabadi 's attention.
— Surya Reddy (@jsuryareddy) June 10, 2023
Aasiya Begum said, she wants to be self dependent and got training at Darussalam.#Hyderabad #WomanAutoDriver pic.twitter.com/IUkn93bzhN