Sorry, you need to enable JavaScript to visit this website.

ഡെയര്‍ ഡെവിള്‍ മുസ്തഫ സിനിമക്ക് നികുതിയിളവ് നല്‍കി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു- നിര്‍മാതാക്കളെ കിട്ടാത്തതിനാല്‍ പൊതുജനങ്ങളില്‍നിന്ന് പണം പിരിച്ച് നിര്‍മിച്ച കന്നഡ ചിത്രം 'ഡെയര്‍ ഡെവിള്‍ മുസ്തഫ'ക്ക് നികുതിയിളവ് അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍. മതസൗഹാര്‍ദം പ്രമേയമാക്കിയ ചിത്രം പ്രമുഖ കഥാകൃത്ത് പൂര്‍ണചന്ദ്ര തേജസ്വിയുടെ കഥയെ അടിസ്ഥാനമാക്കി ശശാങ്ക് സൊഹ്ഗലാണ് സംവിധാനം ചെയ്തത്. സമൂഹ മാധ്യമങ്ങളിലൂടെ ജനകീയ ഫണ്ട് ശേഖരണം നടത്തിയാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ധാലി ധനഞ്ജയയുടെ 'ധാലി പിക്‌ചേര്‍ഴ്‌സ് നിര്‍മാണ പങ്കാളിയായി എത്തുകയും കെ.ആര്‍.ജി സ്റ്റുഡിയോസ് വിതരണത്തിനെത്തിക്കുകയും ചെയ്തു.

ചിത്രത്തിന് നികുതിയിളവ് ആവശ്യപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടിരുന്നു. 'ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും അടിത്തറയില്‍ സമൂഹത്തെ കെട്ടിപ്പടുക്കാനുള്ള മനസ്സാണ് ഇന്നത്തെ കാലഘട്ടത്തില്‍ വേണ്ടത്. ഇത്തരമൊരു ദൗത്യം ഏറ്റെടുത്ത സിനിമ ടീമിന് അഭിനന്ദനങ്ങള്‍. വിദ്വേഷം ഇല്ലാതാക്കുകയും സ്‌നേഹം പങ്കിടുകയും ചെയ്യുന്നവരെ നമുക്ക് പിന്തുണക്കാം-നികുതി ഇളവ് അനുവദിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.
1970കളിലെ കഥയാണ് ചിത്രം പറയുന്നത്. ഹിന്ദു വിദ്യാര്‍ഥികള്‍ കൂടുതലുള്ള കോളജില്‍ പഠിക്കാനെത്തിയ മുസ്‌ലിം വിദ്യാര്‍ഥിയുടെ കഥയാണ് പ്രമേയം.

 

Latest News