വെബ് സീരിസില്‍ ടോപ്‌ലെസ് രംഗങ്ങളില്‍ അഭിനയിച്ച നടി തമന്നക്ക് ആരാധകരുടെ വിമര്‍ശം. ചുംബനരംഗങ്ങളിലും ഇന്റിമേറ്റ് സീനുകളിലും അഭിനയിക്കില്ലെന്ന് തമന്ന നേരത്തേ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. നടിയുടെ ഈ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ആരാധകരും വിമര്‍ശകരും രംഗത്തുവന്നത്. ഇങ്ങനെയൊരു രംഗത്തില്‍ അഭിനയിച്ചത് തങ്ങളെ നിരാശരാക്കി എന്നാണ് ആരാധകരും പറയുന്നത്. ആമസോണ്‍ െ്രെപമില്‍ സംപ്രേഷണം ആരംഭിച്ച 'ജീ കര്‍ദാ' എന്ന വെബ് സീരീസിലെ രംഗങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചത്. ജൂണ്‍ 15ന് റിലീസ് ചെയ്ത സീരിസിലെ നടിയുടെ ടോപ്‌ലെസ് രംഗങ്ങള്‍ ലീക്ക് ആയി സമൂഹമാധ്യമങ്ങളില്‍ നിറയുകയുണ്ടായി. പഴയ നിലപാടില്‍നിന്നു പിന്നോട്ടുപോകാന്‍ എന്താണു പ്രേരിപ്പിച്ചതെന്ന ചോദ്യവും തമന്നയ്ക്ക് നേരെ ഉയരുന്നുണ്ട്.
ഏഴ് ബാല്യകാല സുഹൃത്തുക്കളുടെ കഥ പറയുന്ന വെബ് സീരീസാണ് ജീ കര്‍ദാ. അരുണിമ ശര്‍മ സംവിധാനം ചെയ്ത ജീ കര്‍ദാ തമന്നയുടെ ആദ്യ വെബ് സീരീസ് കൂടിയാണ്.