വി.ഐ.പി സന്ദര്‍ശന വേളയില്‍ കരന്റ് പോകാതെ  നോക്കണം-തമിഴുനാട് വൈദ്യതി ബോര്‍ഡ് 

ചെന്നൈ-വിഐപി വരുമ്പോള്‍ വൈദ്യുതി മുടങ്ങരുതെന്ന സര്‍ക്കുലറുമായി തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ്. വിഐപി സന്ദര്‍ശനത്തില്‍ വൈദ്യുതി തടസ്സമില്ലെന്നു ഉറപ്പാക്കണം. ടിഎന്‍ഇബി എംഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ക്ക് കത്തയച്ചു. അമിത് ഷാ ചെന്നൈയില്‍ എത്തിയപ്പോള്‍ വൈദ്യുതി മുടങ്ങിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറങ്ങിയിട്ടുള്ളതെന്നാണ് പുറത്തുവരുന്ന വിവരം.ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസില്‍ ഇഡി അറസ്റ്റ് ചെയ്ത മന്ത്രി സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ എടുത്തുമാറ്റിയിരുന്നു. ബാലാജിയുടെ വകുപ്പ് തങ്കം തേനരാശിനും മുത്തു സ്വാമിക്കുമായി നല്‍കാന്‍ തീരുമാനിച്ചിരുന്നു.  വൈദ്യുതി വകുപ്പ് ധനമന്ത്രി തങ്കം തെന്നരസുവിനും പ്രൊഹിബിഷന്‍ ആന്റ് എക്‌സൈസ് വകുപ്പ് ഭവന മന്ത്രി മുത്തുസ്വാമിക്കും കൈമാറാനായിരുന്നു തീരുമാനം. എന്നാല്‍ അറസ്റ്റ് ചെയ്ത മന്ത്രി സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍, രണ്ടു മന്ത്രിമാര്‍ക്ക് കൈമാറാനുള്ള മുഖ്യമന്ത്രിയുടെ ശുപാര്‍ശ തമിഴ്‌നാട് ഗവര്‍ണര്‍ മടക്കുകയായിരുന്നു. മന്ത്രി ചികിത്സയില്‍ ആയതിനാല്‍ വകുപ്പുമാറ്റം എന്ന കാരണം വാസ്തവ വിരുദ്ധം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബാലാജിയെ പുറത്താക്കണമെന്ന് കഴിഞ്ഞ മാസം ആവശ്യപ്പെട്ട കാര്യവും ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു.
ഗവര്‍ണറുടെ നടപടി ഭരണഘടനാ ലംഘനം ആണെന്നും, വകുപ്പ് വിഭജനം മുഖ്യമന്ത്രിയുടെ വിവേച്ഛനാധികാരം ആണെന്നും ഡിഎംകെ പ്രതികരിച്ചു. മന്ത്രി ബിജെപി ഏജന്റാണെന്നും മന്ത്രി കെപൊന്മുടി പ്രതികരിച്ചിരുന്നു. അതേസമയം, സെന്തിലിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും.

Latest News