Sorry, you need to enable JavaScript to visit this website.

തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ആശുപത്രി മാറ്റത്തിന് ഹൈക്കോടതി അനുമതി


ചെന്നൈ - ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ നിലവില്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ നിന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിലേക്ക് മാറ്റാന്‍  മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബാലാജിയെ ചെന്നൈയിലെ ഓമന്ദൂരാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.  ബാലാജിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ആശുപത്രി മാറ്റത്തിന് അനുമതി നല്‍കിയത്. ബാലാജി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ തുടരുമെന്നും മന്ത്രിയെ പരിശോധിക്കാന്‍ ഇ ഡിക്ക് സ്വന്തം ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിക്കാമെന്നും കോടതി പറഞ്ഞു. ബാലാജിയെ ജൂണ്‍ 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Latest News