Sorry, you need to enable JavaScript to visit this website.

ഇൻസ്റ്റഗ്രാമിലെ നോട്‌സിൽ ഇനി ഗാനങ്ങളുടെ ക്ലിപ്പും ചേർക്കാം

ഇൻസ്റ്റഗ്രാമിലെ നോട്ട്‌സിൽ ഇനിമുതൽ 30 സെക്കൻഡ് ഗാന ക്ലിപ്പുകൾ കൂടി ചേർക്കാം. മെറ്റ സ്ഥാപകനും സി.ഇ.ഒയുമായ മാർക് സക്കർബർഗാണ് ഇക്കാര്യം അറിയിച്ചത്. 
കൂടുതൽ അടുത്ത ബന്ധം പുലർത്താൻ സാഹയകമാകുമെന്ന് അവകാശപ്പെട്ട് കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇൻസ്റ്റഗ്രാമിൽ നോട്‌സ് ആരംഭിച്ചത്. ടെക്‌സ്റ്റും ഇമോജികളുമടക്കം 60 കാരക്‌ടേഴ്‌സ് വരെയാണ് നോട്ട്‌സിൽ അനുവദിച്ചിരുന്നത്. തങ്ങളുടെ വിചാരങ്ങൾ സുഹൃത്തുക്കളുമായി പങ്കുവെക്കാനും അവരുടെ വിചാരങ്ങളെ അറിയാൻ സഹായിക്കുന്നതാണ് നോട്ട്‌സ് ഫീച്ചർ. 
ഇതാണ് ഇപ്പോൾ ഗാനത്തിന്റെ ക്ലിപ്പുകൾ കൂടി ഷെയർ ചെയ്യാവുന്ന തരത്തിൽ വിപുലീകരിച്ചത്. നിങ്ങളുടെ ഇഷ്ടഗാനങ്ങൾ ഇൻസ്റ്റഗ്രാമിൽ നോട്ടിസിൽ ഷെയർ ചെയ്യാമെന്ന് സക്കർബർഗ് നൽകിയ പോസ്റ്റിൽ പറയുന്നു. 
ഇൻസ്റ്റഗ്രാമിൽതന്നെ ആർടിഫിഷ്യൽ ഇന്റലിജൻസുമായി ചാറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ പരീക്ഷിക്കുന്നതായി റിപ്പോർട്ടുണ്ട്. ചോദ്യങ്ങൾക്ക് മറുപടിയും ഉപദേശങ്ങളും നൽകാൻ ചാറ്റ് ബോട്ടിനു കഴിയും. 

Latest News