മനില- ഫിലിപ്പൈന്‍സിലെ പ്രധാന ദ്വീപില്‍ വ്യാഴാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. തലസ്ഥാനമായ മനിലയിലെ ചില റെയില്‍വേ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു.
10 കിലോമീറ്റര്‍ ആഴത്തില്‍ കടലില്‍ ഉണ്ടായ ഭൂചലനത്തില്‍ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സമീപ പ്രവിശ്യകളിലും ഭൂചലനം അനുഭവപ്പെട്ടതായും ഫിലിപ്പൈന്‍ ഭൂകമ്പ ഏജന്‍സി അറിയിച്ചു.
ഭൂകമ്പത്തെത്തുടര്‍ന്ന് മനിലയിലെ മൂന്ന് എലിവേറ്റഡ് റെയില്‍വേ ലൈനുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു. 'റെയില്‍വേയുടെയും വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. ഭൂകമ്പത്തിന്റെ വലിയ ഫലത്തെക്കുറിച്ച് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല'- സിവില്‍ ഡിഫന്‍സ് വക്താവ് അസിസ്റ്റന്റ് സെക്രട്ടറി ബെര്‍ണാഡോ റാഫേലിറ്റോ അലെജാന്‍ഡ്രോയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളും തുടര്‍ചലനങ്ങളും പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു.