Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി അറബ്യ നല്‍കിയ വിവരങ്ങള്‍; മലേഷ്യയില്‍ വന്‍മയക്കുമരുന്ന് വേട്ട

ക്വാലാലംപൂര്‍- സൗദി അറേബ്യ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് മലേഷ്യന്‍ അധികൃതര്‍ 302 കിലോ മയക്കുമരുന്ന് പിടിച്ചു.  ഏജന്‍സിയെ മലേഷ്യന്‍ അധികൃതര്‍ അഭിനന്ദിച്ചു. സോയാബീന്‍ എന്ന വ്യാജേന തെക്കേ അമേരിക്കയില്‍നിന്ന് ദക്ഷിണേഷ്യയിലേക്ക് കൊണ്ടുവന്ന ഏകദേശം 13.1 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന മയക്കുമരുന്നാണ് സെലാന്‍ഗോര്‍ സംസ്ഥാനത്തെ പോര്‍ട്ട് ക്ലാംഗില്‍ പിടിച്ചത്.
സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ശേഖരിച്ച വിവരങ്ങളും മയക്കുമരുന്ന് കടത്തുന്ന ക്രിമിനല്‍ നെറ്റ്‌വര്‍ക്കുകളുടെ നിരീക്ഷണവുമാണ് മയക്കുമരുന്ന് വേട്ട സാധ്യമാക്കിയതെന്ന് റോയല്‍ മലേഷ്യന്‍ കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ സാസുലി ജോഹാന്‍ പറഞ്ഞു.
സൗദി സര്‍ക്കാരാണ് ഈ വലിയ ഓപ്പറേഷന്റെ വിജയം സാധ്യമാക്കിയതെന്നും മയക്കുമരുന്ന് വേട്ടയില്‍ സൗദി മലേഷ്യയെ സഹായിക്കുന്നത് ഇതാദ്യമല്ലെന്നും മലേഷ്യന്‍ കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റിലെ സൂപ്രണ്ട് മുഹമ്മദ് ഷാഫുവാന്‍ സാന്‍ പറഞ്ഞു.
'കസ്റ്റംസുമായി മാത്രമല്ല, സൗദി പോലീസുമായും തങ്ങള്‍ക്ക് വളരെ അടുത്ത ബന്ധമുണ്ടെന്നും സൗദി അറേബ്യയും മലേഷ്യയും ഇത്തരം കേസുകളില്‍ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ട്രാന്‍സ്‌നാഷണല്‍ ഓര്‍ഗനൈസ്ഡ് ക്രൈമിനെതിരായ ഗ്ലോബല്‍ ഇനിഷ്യേറ്റീവിന്റെ ഡാറ്റ അനുസരിച്ച്, മലേഷ്യ കൊക്കൈന്‍ മയക്കുമരുന്നിന്റെ പ്രധാന ട്രാന്‍സിറ്റ് രാജ്യമാണ്. ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ വഴിയാണ് മയക്കുമരുന്ന് കടത്തുന്നത്.  രാജ്യാന്തര ക്രിമിനല്‍ നെറ്റ്‌വര്‍ക്കുകളുടെ അനധികൃത മയക്കുമരുന്ന് വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമാണ് മലേഷ്യ.
2021ല്‍, സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോളുമായി ചേര്‍ന്ന് മലേഷ്യന്‍ നിയമപാലകര്‍ 1.3 ബില്യണ്‍ ഡോളറിന്റെ 94.8 ദശലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകളും 54 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 3.9 ദശലക്ഷം ആംഫെറ്റാമൈന്‍ ഗുളികകളും ഉള്‍പ്പെടുന്ന വലിയ തോതിലുള്ള മയക്കുമരുന്ന് കടത്ത് ശ്രമങ്ങള്‍ തടഞ്ഞിരുന്നു.

 

Latest News