രൺബീർ കപൂറിന്റെ നായകനാവുന്ന അനിമൽ എന്ന ചിത്രത്തിന്റെ പ്രി ടീസർ പുറത്ത്. ഭദ്രകാളി പിക്‌ചേഴ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗുൽഷൻ കുമാർ, ടി. സീരീസ്, സിനി 1 എന്നിവർ അവതരിപ്പിച്ച് സന്ദീപ് റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 11 ന് തിയേറ്ററുകളിലെത്തും.
ഹിന്ദി, തെലുഗ്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിൽ അനിൽ കപൂർ, ബോബി ഡിയോൾ, രശ്മിക മന്ദാന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ടീസറിൽ സംഗീതം നൽകിയിരിക്കുന്നത് മനൻ ഭരദ്വാജാണ്. ലിറിക്‌സ് ഭൂപീന്ദർ ബബ്ബൽ, ഗായകർ മനൻ ഭരദ്വാജ്, ഭൂപീന്ദർ ബബ്ബൽ. പി.ആർ.ഒ ശബരി.