Sorry, you need to enable JavaScript to visit this website.

സൗദി അറേബ്യയില്‍ ഒന്നേമുക്കാല്‍ ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യമായി വരും

റിയാദ്- സൗദി അറേബ്യയില്‍ 2030 ഓടെ  ഡോക്ടര്‍മാരും നഴ്‌സുമാരമടക്കം 1,75,000 ആരോഗ്യ പ്രവര്‍ത്തകര്‍ വേണ്ടിവരുമെന്ന് കണക്ക്.  69,000 ഡോക്ടര്‍മാരും 64,000 നഴ്‌സുമാരും 42,000  അനുബന്ധ ആരോഗ്യ വിദഗ്ധരും ആവശ്യമായി വരുമെന്നാണ് കരുതുന്നത്. മെഡിസിനും നഴ്‌സിംഗും അല്ലാത്ത ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷന്‍, മാനേജ്‌മെന്റ്  മേഖലകളിലേക്കാണ് അനുബന്ധ ഹെല്‍ത്ത് കെയര്‍ സ്റ്റാഫ് ആവശ്യം.
ആരോഗ്യ മേഖലാ ജീവനക്കാരുടെ ഡിമാന്റ് ഇതിലും കൂടുമെന്ന് കോളിയേഴ്‌സ് ഇന്റര്‍നാഷണലിന്റെ ഹെല്‍ത്ത് കെയര്‍, എജുക്കേഷന്‍, പിപിപി ഡയറക്ടര്‍ മന്‍സൂര്‍ അഹമ്മദ് പറയുന്നു.
മിഡില്‍ ഈസ്റ്റിലെ ഹെല്‍ത്ത് കെയര്‍ ആവശ്യങ്ങളെ കുറിച്ച് കോളിയേഴ്‌സ് ഇന്റര്‍നാഷണല്‍ പുതിയ റിപ്പോര്‍ട്ട് പുറത്തിറക്കിയിട്ടുണ്ട്. സൗദിയില്‍ നിലവില്‍ ഏകദേശം 2,32,000 മെഡിക്കല്‍ സ്റ്റാഫ് പ്രവാസികളാണ്. സൗദിവല്‍ക്കരണ യജ്ഞത്തിന്റെ ഭാഗമായി ഈ ജോലികളില്‍ ഭൂരിഭാഗവും സൗദി പൗരന്മാരായിരിക്കണമെന്ന നിര്‍ദേശം നിലവിലുണ്ട്.
സൗദി അറേബ്യയാണ് ജി.സി.സിയിലെ ഏറ്റവും വലിയ ഹെല്‍ത്ത് കെയര്‍ വിപണി. 36.5 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് വിഷന്‍ 2030 ന്റെ ഭാഗമായി ആരോഗ്യ മേഖലയിലും സമൂലമായ മാറ്റങ്ങളാണ് വരുന്നത്. ജനങ്ങളുടെ നിലവിലുള്ളതും ഉയര്‍ന്നുവരുന്നതുമായ ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് മാനവശേഷി രംഗത്ത് വലിയ മുന്നേറ്റം അനിവാര്യമാണ്.

 

Latest News