ബ്രിട്ടീഷുകാര്‍ക്ക് കോഴിക്കോട് നിന്ന് വയനാട് വഴി മൈസൂരിലേക്ക് വഴി കാണിച്ചു കൊടുത്തത് കരിന്തണ്ടനായിരുന്നു. താമരശ്ശേരി ചുരത്തിന്റെ പിതാവായ കരിന്തണ്ടന്‍ എന്ന ആദിവാസി മൂപ്പന്റെയും ജീവിതം സിനിമയാകുന്നു. ആദിവാസി സംവിധായിക ലീല സന്തോഷ് സംവിധാനം ചെയ്യുന്ന ചിത്രം 'കരിന്തണ്ടന്‍' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വിനായകനാണ് ചിത്രത്തില്‍ കരിന്തണ്ടന്റെ വേഷത്തിലെത്തുന്നത്.പോയ കാലത്തിന്റെ പഴങ്കഥകള്‍ക്കുള്ളില്‍ നിന്ന് ഹീറോയിസത്തിന്റെയും വഞ്ചനയുടെയും പ്രണയത്തിന്റെയും എതിര്‍പ്പിന്റെയും പ്രതികാരത്തിന്റെയും ഒരു അദ്ധ്യായം എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. കേട്ട കഥകളുടെ അടിസ്ഥാനത്തില്‍ 1750 മുതല്‍ 1799 വരെയുള്ള കാലഘട്ടത്തിലാണ് കരിന്തണ്ടന്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നത്. വയനാടന്‍ അടിവാത്തുള്ള ചിപ്പിലിത്തോട് ഭാഗത്ത് പണിയയെന്ന ആദിവാസി വിഭാഗത്തിന്റെ തലവനായിരുന്നു കരിന്തണ്ടന്‍.