ന്യൂദല്‍ഹി- എന്ജിന് തകരാറിനെ തുടര്‍ന്ന് ഇന്‍ഡിഗോ ഡല്‍ഹി-ചെന്നൈ വിമാനം ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി തിരിച്ചിറക്കി. ഡി ജി സി എ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രാത്രി 9.46ന് ടേക്ക് ഓഫ് ചെയത വിമാനത്തില്‍ 230 പേരാണ് ഉണ്ടായിരുന്നത്. പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം എന്‍ജിനില്‍ തകരാര്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരിച്ചിറക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. 10.39 ഓട് കൂടിയാണ് വിമാനം അടിയന്തരമായി ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി തിരിച്ചിറക്കിയത്. എല്ലാ യാത്രക്കാരും സുരക്ഷിതരമാണെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം ഡല്‍ഹി-ശ്രീനഗര്‍ സ്പൈസ്ജെറ്റ് വിമാനം കോക്പിറ്റിലെ തെറ്റായ മുന്നറിയിപ്പ് കാരണം ടേക്ക് ഓഫ് ചെയ്ത അതേ വിമാനത്താവളത്തിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായിരുന്നു.