നടി ഉര്‍വശി ഇന്‍സ്റ്റാഗ്രാമില്‍ ഔദ്യോഗിക അക്കൗണ്ട് തുറന്നതിനെ സ്വാഗതം ചെയ്ത് ഫാന്‍സ്. ഉര്‍വശി ശിവപ്രസാദ് എന്നാണ് അക്കൗണ്ടിന് പേര് നല്‍കിയിട്ടുള്ളത്. ആദ്യ പോസ്റ്റ് ഭര്‍ത്താവ് ശിവപ്രസാദിനും മകനുമൊപ്പമുള്ള ചിത്രമായിരുന്നു
മകള്‍ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണ്. അമ്മ അക്കൗണ്ട് തുടങ്ങിയതോടെ തേജയും അതിലെ നിറസാന്നിധ്യമായി മാറി. അമ്മയും മകളും പരസ്പരം ഫോളോ ചെയ്യുന്നുമുണ്ട്
ഉര്‍വശിയും തേജാലക്ഷ്മിയും ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ പോസ്റ്റ് ചെയ്തു കഴിഞ്ഞു. തേജയും അനുജന്‍ ഇഷാന്‍ പ്രജാപതിയും അമ്മയുടെ ഒപ്പം ഇരിക്കുന്നചിത്രവുമുണ്ട്.
2013 നവംബറിലാണ് ഉര്‍വശിയും ശിവപ്രസാദും ജീവിതത്തില്‍ ഒന്നിച്ചത്. തൊട്ടടുത്ത വര്‍ഷം ഇഷാന്‍ പിറന്നു. എട്ടര വയസുകാരനാണ് ഇഷാന്‍.
കുഞ്ഞാറ്റ തന്റെ നിലയില്‍ തന്നെ പ്രശസ്തയാണ്. ടിക്ടോക് സജീവമായിരുന്ന നാളുകളില്‍ കുഞ്ഞാറ്റ വീഡിയോകളുമായി എപ്പോഴും കാണുമായിരുന്നു. അമ്മയുടെയും വല്യമ്മ കല്പനയുടെയും ഡയലോഗുകള്‍ പറഞ്ഞ് കുഞ്ഞാറ്റ ഫോളോവേഴ്‌സിനെ നേടിയെടുത്തിട്ടുണ്ട്
'അച്ചുവിന്റെ അമ്മയിലൂടെ' അഭിനയജീവിതത്തിലേക്ക് മടങ്ങിവന്ന ഉര്‍വശി ഇപ്പോള്‍ സിനിമയിലെ സജീവ സാന്നിധ്യമാണ്. അടുത്തിടെ റിലീസ് ചെയ്ത 'ചാള്‍സ് എന്റര്‍െ്രെപസസ്' ആണ് ഏറ്റവും പുതിയ ചിത്രം.