സോഷ്യല്‍ മീഡിയയില്‍നിന്ന് ഇടവേള എടുക്കുകയാണെന്ന് ബോളിവുഡ് നടി കജോള്‍ അറിയിച്ചു. വെള്ളിയാഴ്ച, നടി തന്റെ എല്ലാ പോസ്റ്റുകളും ഇന്‍സ്റ്റാഗ്രാമില്‍നിന്ന് ഡിലീറ്റ് ചെയ്യുകയും അതില്‍ നിന്ന് പിന്മാറുകയാണെന്നു പറയുകയും ചെയ്തു. എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളിലൊന്നിനെ അഭിമുഖീകരിക്കുന്നു എന്നാണ് കജോള്‍ ഒരു പോസ്റ്റില്‍ കുറിച്ചത്. 'സോഷ്യല്‍ മീഡിയയില്‍നിന്ന് ഒരു ഇടവേള എടുക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് അവര്‍ പോസ്റ്റ് ഇട്ടത്. തന്റെ തീരുമാനത്തിന് പിന്നിലെ കാരണം കജോള്‍ വിശദമായി പരാമര്‍ശിച്ചില്ലെങ്കിലും പ്രഖ്യാപനത്തില്‍ ആരാധകര്‍ നിരാശരായി.
കജോളിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ തല്‍ക്ഷണം ആരാധകരുടെ അഭിപ്രായങ്ങള്‍ നിറഞ്ഞു. ഒരു ആരാധകന്‍ എഴുതി, 'എന്തുകൊണ്ടാണ് പെട്ടെന്ന്.' മറ്റ് ആരാധകരും നടിക്ക് ആശംസകള്‍ നേര്‍ന്നു. 'ചിലപ്പോള്‍ ഇത് നല്ലതാണ്, നിങ്ങളുടെ ജീവിതത്തിലെ പോരാട്ടങ്ങളില്‍ നിങ്ങള്‍ക്ക് ആരോഗ്യവും കരുത്തും നേരുന്നു. മറ്റൊരു ആരാധകര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു: 'നിങ്ങള്‍ സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്ക് ഒരുപാട് സ്‌നേഹവും ആലിംഗനങ്ങളും അയയ്ക്കുന്നു. ഞങ്ങള്‍ എപ്പോഴും നിങ്ങള്‍ക്കായി ഇവിടെ ഉണ്ടാകും... ഞങ്ങള്‍ നിങ്ങളെ രാജ്ഞിയെപ്പോലെ സ്‌നേഹിക്കുന്നു.