സൂറത്ത്-അടുത്ത 24 മണിക്കൂറിനുള്ളിൽ ബിപാർജോയ് ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുമെന്നും വടക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുകയും ചെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ചുഴലിക്കാറ്റ് വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ബൈപാർജോയ് ചുഴലിക്കാറ്റിന് മുന്നോടിയായി ഗുജറാത്തിൽ അറബിക്കടലിന്റെ തീരത്ത് വൽസാദിലെ തിതാൽ ബീച്ചിൽ ഉയർന്ന തിരമാലകളുണ്ട്. മുൻകരുതലിന്റെ ഭാഗമായി തിത്തൽ ബീച്ച് ജൂൺ 14 വരെ അടച്ചിട്ടു. മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകി. ആവശ്യമെങ്കിൽ ആളുകളെ കടൽത്തീരത്തുനിന്ന് മാറ്റിതാമസിപ്പിക്കും.
ബൈപാർജോയ് ചുഴലിക്കാറ്റ് അടുത്ത 36 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിനാൽ, കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചിരുന്നു. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലും മുന്നറിയിപ്പുണ്ട്.