കൊച്ചി- മഞ്ജു വാര്യര്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ആയിഷ ആമസോണ്‍ െ്രെപമില്‍ സ്ട്രീമിംഗ് ആരംഭിച്ചു. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ ഭാഷകളിലായി ജനുവരി 20 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് സിനിമ ഒ.ടി.ടിയിലെത്തുന്നത്.
ആമിര്‍ പള്ളിക്കലാണ് സംവിധാനം. ഇന്തോ അറബിക് ചിത്രമായാണ് ആയിഷ ഒരുക്കിയിരിക്കുന്നത്. പ്രഭുദേവയാണ് ഡാന്‍സ് കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീത സംവിധായകന്‍. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാള സിനിമയില്‍ നൃത്ത സംവിധായകനായി എത്തുന്നത്.
ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന. വിജയ് ദേവരകൊണ്ടയുടെ തെലുങ്ക് ഹിന്ദി ചിത്രമായ 'ലിഗറിനു' ശേഷം വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന മലയാള ചിത്രം കൂടിയാണ് ആയിഷ. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് നിര്‍മ്മാണം. സജ്‌ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കൃഷ്ണ ശങ്കറും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.