Sorry, you need to enable JavaScript to visit this website.

നിത്യേന പഴം കഴിക്കൂ,  ബിപിയോട് കടക്കൂ പുറത്ത് പറയാം 

പൊട്ടാസ്യം  ധാരാളമായി അടങ്ങിയിരിക്കുന്ന പഴം നിത്യേന  ശീലമാക്കിയാല്‍ രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ സാധിക്കും. ബിപി നിയന്ത്രിക്കുന്നതിനും ഹൃദയാഘാതം, സ്‌ട്രോക്ക്, മറ്റു ഹൃദയരോഗങ്ങള്‍ എന്നിവയില്‍ നിന്നും രക്ഷ നേടുന്നതിനും ഈ ശീലം സഹായിക്കും. വാഴപ്പഴത്തില്‍ പ്രകൃതിദത്തമായ സൂക്രോസ്, ഗ്ലൂക്കോസ്, ഫ്രക്‌റ്റോസ് എന്നീ മൂന്നു പഞ്ചസാരകളാണുള്ളത്. ദിവസം ഒരു നേന്ത്രക്കായ  ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കൊളസ്‌ട്രോളിനെ ഭയക്കേണ്ടി വരില്ല. രണ്ടു പഴം ഒന്നര മണിക്കൂര്‍ നേരത്തേക്കുള്ള ആയാസകരമായ ജോലിക്കുള്ള ഇന്ധനം പ്രദാനം ചെയ്യുമെന്നു ഗവേഷകര്‍ പറയുന്നു.വ്യായാമമില്ലാത്ത കൊളസ്‌ട്രോള്‍ രോഗികള്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. നേന്ത്രപ്പഴത്തിന്റെ മിതമായ ഉപയോഗം ഒരു പ്രശ്‌നവും ഉണ്ടാക്കുന്നില്ലെന്നും പഠനങ്ങള്‍ പറയുന്നു. ഏത്തപ്പഴത്തില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്ന തരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കുന്നതിന് സഹായിക്കും.

Latest News