സാന്‍ഫ്രാന്‍സിസ്‌കോ- ട്വിറ്ററിനോടു മത്സരിക്കാന്‍ ഇന്‍സ്റ്റഗ്രാം ആരംഭിക്കുന്ന മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമിന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്തായി. മെറ്റയുടെ ചീഫ് പ്രൊഡക്ട് ഓഫീസര്‍ ക്രിസ് കോക്‌സ് ജീവനക്കാരെ കാണിച്ച ആപ്ലിക്കേഷന്റെ സ്‌ക്രീന്‍ഷോട്ടാണ് ലീക്കായത്.
ഇന്‍സ്റ്റഗ്രാം അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ആപ്ലിക്കേഷനായിരിക്കും ഇതെന്നാണ് വിവരം. പ്രോജക്റ്റ് 92 എന്ന പേരില്‍ സ്ഥാപനത്തിനുള്ളില്‍ അറിയപ്പെടുന്ന പുതിയ പ്ലാറ്റ്‌ഫോം ത്രെഡ്‌സ് എന്ന പേരിലായിരിക്കും ലോഞ്ച് ചെയ്യുന്നതെന്നാണ് വിവരം.
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന വിധത്തില്‍ വിശ്വസിക്കാവുന്നതും വിവേകപൂര്‍വം കൈകാര്യം ചെയ്യുന്നതുമായ മൈക്രോ ബ്ലോഗിങ് ആപ്ലിക്കേഷന്റെ ആവശ്യകത പല ഉപയോക്താക്കളും ചൂണ്ടിക്കാട്ടിയെന്ന് കോക്‌സ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ജനുവരിയില്‍ കോഡിങ് ആരംഭിച്ച ആപ്ലിക്കേഷന്‍ എത്രയും വേഗം പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്.