ഹാപൂര്‍- ഉത്തര്‍പ്രദേശില്‍ ഒരാള്‍ ക്ഷേത്രത്തില്‍ കയറി നമസ്‌കരിച്ചതിനെ തുടര്‍ന്ന് അന്വേഷണം. ഹാപൂരിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
ക്ഷേത്രത്തിലുണ്ടായിരുന്ന ഭക്തരും പൂജാരിമാരും ഇയാളെ ഓടിച്ചെങ്കിലും പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
സംഭവത്തെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി സിസിടിവി ക്യാമറകള്‍ പരിശോധിച്ചുവരികയാണ്. ആളെ തിരിച്ചറിയാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും സിസിടിവി ക്യാമറകള്‍ പരിശോധിക്കുന്നതിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്ന് സര്‍ക്കിള്‍ ഓഫീസര്‍ അശോക് സിസോദിയ പറഞ്ഞു.
ക്രമസമാധാന പാലനത്തില്‍ വീഴ്ച ഉണ്ടാകാതിരിക്കാന്‍ പോലീസ് അതീവ ജാഗ്രതയിലാണ്.