Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തടാകത്തിലെ വെള്ളം പതയായി നുരഞ്ഞു പൊങ്ങിയതിന് വിദഗ്ധർ പറയുന്ന കാരണം ഇത്

ബെംഗളൂർ - ബെല്ലന്ദൂർ തടാകത്തിലെ ജലം വെള്ള നിറത്തിലുള്ള പതയായി നുരഞ്ഞുപൊങ്ങിയതിന് പിന്നിൽ തടാകത്തിൽ അടിഞ്ഞുകൂടിയ കൊടും മാലിന്യമെന്ന് വിദഗ്ധർ. കൊടും വേനലിന് ആശ്വാസമെന്നോണം ലഭിച്ച ശക്തമായ മഴയ്ക്കു പിന്നാലെയാണ് തടാകത്തിലെ ജലം പതയായി നുരഞ്ഞുപൊങ്ങി നിരത്തുകളിലേക്ക് വ്യാപിച്ചത്. ഇത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെയാണ് ഈ പ്രതിഭാസം പഠിക്കാൻ വിദഗ്ധർ തടാകത്തിൽ എത്തിയത്. 
 ഒരു കാലത്ത് സമൃദ്ധമായ ആവാസ വ്യവസ്ഥയുടെ ഈറ്റില്ലമായിരുന്നു ബംഗളൂരുവിലെ ബെല്ലന്ദൂർ തടാകവും പരിസര പ്രദേശങ്ങളും. എന്നാൽ വൻ തോതിലുള്ള വ്യവസായവത്കരണമുണ്ടായതോടെ ഫാക്ടറികളിൽനിന്നും മറ്റും പുറന്തള്ളപ്പെടുന്ന മലിന ജലം ശരിയായ രീതിയിൽ സംസ്‌കരിക്കാതെ അടുത്തുള്ള ജലസ്രോതസ്സുകളിലേക്ക് ഒഴുകിയെത്തിയതിന്റെ പരിണത ഫലമാണിതെന്നാണ് പറയുന്നത്. ബെല്ലന്ദൂർ തടാകം കാലങ്ങളായി അപകടകരമായ രീതിയിൽ മലിനമാവുകയും ജലം രാസവസ്തുക്കളാൽ നിറയുകയും ചെയ്തതായും പറയുന്നു. ഇതേ കുറിച്ച് ആഴത്തിലുള്ള പഠനം ആവശ്യമാണെന്നും വിദഗ്ധർ പറയുന്നു.
 ശക്തമായ മഴയിൽ മലിനീകരണ വസ്തുക്കളെ നേർപ്പിക്കാൻ പലപ്പോഴും കഴിയാറുണ്ട്. എന്നാൽ, കനത്ത മഴയ്ക്ക് ശേഷവും ജലം പതഞ്ഞ് നിരത്തുകളിലേക്ക് പോലും എത്തുംവിധം കഠിനമാവുന്നത് വളറെ ശ്രദ്ധിക്കേണ്ട വിഷയമായി ഇവർ ചൂണ്ടിക്കാണിക്കുന്നു. സെന്റർ ഫോർ സസ്‌റ്റൈനബിൾ ടെക്‌നോളജീസിലേയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലേയും സംഘങ്ങൾ തടാകം നിരീക്ഷിക്കുകയും വിവിധ പരീക്ഷങ്ങൾക്കായ് ജല സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഒപ്പം ജലത്തിൽ അടങ്ങിയ ഡിറ്റർജെന്റിനോട് സമാനമായ സർഫാക്റ്റന്റുകളുടെ രാസഘടനയിൽ വരുന്ന മാറ്റം മനസിലാക്കുന്നതിന് ലാബിൽ പഠന-പരീക്ഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.
 'ശുദ്ധീകരിക്കാത്ത മലിനജലം തടാകം മുഴുവനായി വ്യാപിക്കാൻ 1015 ദിവസം എടുക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഈ സമയത്തിനകം ജലത്തിലെ ഓക്‌സിജന്റെ അഭാവം മൂലം ജൈവവസ്തുക്കൾ നശിക്കുകയും അവശേഷിക്കുന്ന ഭാഗം തടാകത്തിൽ ചെളിയായി അടിഞ്ഞുകൂടുകയുമാണ് ചെയ്യുക.
ജല സ്രോതസ്സിലേക്ക് വൻ തോതിൽ വ്യവസായ യൂണിറ്റുകൾ മലിനജലം തള്ളുന്നതിനാൽ, ഇതിലെ സർഫാക്റ്റന്റുകൾക്ക് വിഘടിച്ചുപോകാനുള്ള സമയം കിട്ടുന്നില്ല. അതിനാൽ സ്ഥിരമായി കൂടുതൽ ചെളി അടിയുന്നതിന് കാരണമാവുന്നു. തന്മൂലം ക്രമേണ ഈ മലിനജലത്തിന്റെ സാന്ദ്രത കൂടുന്നതായും സി.എസ്.ടിയിലെ ചീഫ് റിസർച്ച് സയന്റിസ്റ്റ് ചാണക്യ എച്ച്.എൻ പറഞ്ഞു. 'ഒരു ബക്കറ്റ് വെള്ളം നിറയെ വാഷിംഗ് പൗഡർ ചേർക്കുന്നതായി സങ്കൽപ്പിക്കുക: അനുകൂല സാഹചര്യങ്ങളുണ്ടായാൽ തീർച്ചയായും അത് നുരഞ്ഞ് പൊങ്ങും.' ബെംഗളുരുവിലെ തടാകത്തിൽ സംഭവിച്ചതും ഈ സാഹചര്യത്തോട് സമാനമാണെന്നാണ് ഇവർ പറയുന്നത്.
. നഗരത്തിൽ കനത്ത മഴ പെയ്തപ്പോൾ വ്യവസായ മേഖലകളിൽ നിന്നും ഒഴുകി വന്ന വെള്ളത്തിലുണ്ടായ സർഫക്റ്റന്റ് തടാകത്തിൽ അടിഞ്ഞുകിടന്ന മുഴുവന് ചെളിയേയും ഇളക്കി. ഇത് വെള്ളം നുരഞ്ഞുപൊങ്ങാൻ ഇടയാക്കി. ഒപ്പം മഴ കാരണം തടാകത്തിലെ ജലനിരപ്പ് ഉയരുമ്പോൾ സർഫക്റ്റന്റുകളുടെ വലിയ സാന്ദ്രത അടങ്ങിയ അധിക ജലം തടാകത്തിന്റെ അതിരുകൾ ഭേദിച്ച് 25 അടിയോളം പതയായി നുരഞ്ഞ് നിരത്തുകളിലേക്ക് ഒഴുകുന്ന സാഹചര്യമാണ് തടാകത്തിൽ ഉണ്ടായത്. ചില ബാക്ടീരിയകൾ നുരകളുടെ രൂപീകരണത്തിനും സ്ഥിരതയ്ക്കും കാരണമായേക്കാമെന്നും സംഘം സംശയിക്കുന്നു. എന്നാൽ ഇത് തെളിയിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും സംഘാംഗങ്ങൾ ചുണ്ടിക്കാട്ടി.


 

Latest News