കാലിഫോര്‍ണിയ- ഐഫോണ്‍ ടെന്‍ ഉള്‍പ്പെടെ ഏതാനും മോഡലുകള്‍ക്ക് സപ്പോര്‍ട്ട് പിന്‍വലിച്ച് ആപ്പിള്‍. ഐഫോണ്‍ ഉപയോക്താക്കള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐ.ഒ.എസ് 17 അപ്‌ഡേറ്റ് ഈ മോഡലുകളില്‍ ലഭിക്കില്ല. എ12 ബയോണിക് ചിപ്പും അതിനുമുകളിലുള്ള ചിപ്പുകളും ഉപയോഗിച്ചിരിക്കുന്ന ഐഫോണുകളില്‍ മാത്രമേ ഏറ്റവും പുതിയ അപ്‌ഡേറ്റ് ലഭിക്കുകയുള്ളൂവെന്ന് കമ്പനി വ്യക്തമാക്കിയിരിക്കയാണ്. ഐഫോണ്‍ പത്തിനു പുറമെ, 8, 8പ്ലസ് മോഡലുകളും പരിധിക്കു പുറത്താകും.
ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തുന്നതാണ് കഴിഞ്ഞ ദിവസം ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഐഒഎസ് 17. പുതിയ സ്റ്റാന്‍ഡ് ബൈ മോഡ്, ലൈവ് വോയിസ് ട്രാന്‍സ്‌ക്രിപ്റ്റ്‌സ്, ചെക്ക് ഇന്‍ ഫീച്ചര്‍, ഇന്ററാക്ടീവ് മോഡി, ഷെയര്‍ പ്ലേ തുടങ്ങിയവ പുതിയ അപ്‌ഡേറ്റിനെ സവിശേഷമാക്കുന്നു.
താഴെ കൊടുത്തിരിക്കുന്ന മോഡലുകളിലാണ് ഐ.ഒ.എസ് 17 പ്രവര്‍ത്തിക്കുക. ഇതിലുള്ള മോഡല്‍ ഐഫോണല്ല, നിങ്ങളുടെ പക്കലുള്ളതെങ്കില്‍ ഐ.ഒ.എസ് 17 കൊണ്ടുവരുന്ന പല ആകര്‍ഷക ഫീച്ചറുകളും നിങ്ങളുടെ ഫോണിലെത്തില്ല. 17 ലെ ഫീച്ചറുകള്‍ നിര്‍ബന്ധമാണെങ്കില്‍ ഫോണ്‍ മോഡല്‍ മാറ്റുക മാത്രമാണ് വഴി.
ഐ.ഒ.എസ് 17 പ്രവർത്തിക്കുന്ന ഫോണുകൾ
iPhone 14
iPhone 14 Plus
iPhone 14 Pro
iPhone 14 Pro Max
iPhone 13
iPhone 13 mini
iPhone 13 Pro
iPhone 13 Pro Max
iPhone 12
iPhone 12 mini
iPhone 12 Pro
iPhone 12 Pro Max
iPhone 11
iPhone 11 Pro
iPhone 11 Pro Max
iPhone XS
iPhone XS Max
iPhone XR
iPhone SE(2nd gen or later)