ന്യൂദല്‍ഹി- വാഹനപ്രേമികള്‍ക്ക് ആവേശമായി ഹോണ്ടയുടെ മിഡ്‌സൈസ് എസ്.യു.വി എലിവേറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. എസ്.യു.വി വിപണിയിലേക്കുള്ള വമ്പന്‍ തിരിച്ചുവരവ് ലക്ഷ്യം വച്ചെത്തിക്കുന്ന എലിവേറ്റിന്റെ ഗ്ലോബല്‍ അണ്‍വെ.യലിംഗ് ന്യൂദല്‍ഹിയിലാണ് നടന്നത്. ഇതാദ്യമായാണ് മിഡ്‌സൈസ് എസ്.യു.വി ഹോണ്ട ആഗോളതലത്തില്‍ അവതരിപ്പിക്കുന്നത്. ജാപ്പനീസ് ഓട്ടോമൊബൈല്‍ ഭീമനില്‍ നിന്നുള്ള ആദ്യത്തെ മിഡ്‌സൈസ് എസ്‌യുവിയുമാണ് ഹോണ്ട എലിവേറ്റ്.
ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ കാറുകളോടായിരിക്കും എലിവേറ്റ് മത്സരിക്കുക. എലിവേറ്റിനായുള്ള ബുക്കിംഗ് ജൂലൈയില്‍ ആരംഭിക്കും. അതിനു പിന്നാലെ ഏതെങ്കിലും ഫെസ്റ്റിവല്‍ സീസണില്‍ ആയിരിക്കും വാഹനം ലോഞ്ച് ചെയ്യുക. ഇന്ത്യയില്‍ പ്രതിമാസം 8,000 യൂണിറ്റുകള്‍ നിര്‍മിക്കുന്ന വാഹനം വിദേശവിപണികളിലേക്ക് അടക്കം എത്തിക്കാന്‍ കമ്പനി തയാറെടുക്കുകയാണ്. വില പ്രഖ്യാപിച്ചിട്ടില്ല.