Sorry, you need to enable JavaScript to visit this website.

പ്രജ്ഞാ സിംഗിന്റെ അടവ് ഫലിച്ചില്ല; കേരള സ്റ്റോറി കാണിച്ചിട്ടും പെണ്‍കുട്ടി ഒളിച്ചോടി

ഭോപ്പാല്‍- പ്രണയം ഉപേക്ഷിക്കാനുള്ള സമ്മര്‍ദത്തിന്റെ ഭാഗമായി ബിജെപി നേതാവും എംപിയുമായ പ്രജ്ഞാ സിങ് കേരള സ്‌റ്റോറി കാണിക്കാന്‍ കൊണ്ടുപോയ 19 കാരി മുസ്‌ലിം യുവാവിനൊപ്പം ഒളിച്ചോടി. ഭോപ്പാലിലെ നയാ ബസേരയിലാണ് സംഭവം. നഴ്‌സിംഗിന് പഠിക്കുന്ന പെണ്‍കുട്ടി  അയല്‍വാസിയായ മുസ്‌ലിം യുവാവുമായി പ്രണയത്തിലായിരുന്നു.
പ്രണയത്തില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്  പെണ്‍കുട്ടിയെ വിവാദ സിനിമയായ  കേരള സ്‌റ്റോറി കാണിക്കാന്‍ കൊണ്ടു പോയത്. സിനിമ കണ്ടു കഴിയുമ്പോള്‍ പെണ്‍കുട്ടി യുവാവുമായുള്ള ബന്ധത്തില്‍ നിന്ന് പിന്‍മാറുമെന്ന് മാതാപിതാക്കളും പ്രജ്ഞാ സിങും വിശ്വസിച്ചു. എന്നാല്‍ വീട്ടുകാര്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹത്തിന് മുമ്പ് പെണ്‍കുട്ടി ഒളിച്ചോടി.
സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ യൂസുഫ് എന്ന മുസ്ലിം യുവാവിനെതിരെ ഭോപ്പാലിലെ കമല നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. യൂസഫ് തങ്ങളുടെ മകളെ വശീകരിച്ചെന്നും പെണ്‍കുട്ടിയുടെ പേരില്‍ ബാങ്ക് വായ്പയെടുത്തിരുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്നും യൂസഫിനൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കി.

 

Latest News