ന്യൂദല്‍ഹി- സൂര്യകാന്തിയുടെ താങ്ങുവില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാനയില്‍ കര്‍ഷകര്‍ ദേശീയപാത ഉപരോധിച്ചു. ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തിലാണ് കുരുക്ഷേത്രയില്‍ ദേശീയപാത 44 ഉപരോധിച്ചത്.
ഷഹബാദ് മാര്‍ക്കറ്റില്‍ നിന്നും പ്രതിഷേധമായെത്തിയ കര്‍ഷകര്‍ ദേശീയ പാതയില്‍ ഉപരോധം സൃഷ്ടിക്കുകയായിരുന്നു. ഉപരോധം കണക്കിലെടുത്ത് വന്‍ പോലീസ് സന്യാഹത്തെ ദേശീയപാതയില്‍ വിന്യസിച്ചിരുന്നു.