Sorry, you need to enable JavaScript to visit this website.

ഒടുവില്‍ ഞങ്ങള്‍ തിരിച്ചെത്തി, യുട്യൂബിന് നന്ദി പറഞ്ഞ് ബര്‍ഖ ദത്ത്

ന്യൂദല്‍ഹി- ഹാക്കര്‍മാര്‍ ഡിലീറ്റ് ചെയ്ത വീഡിയോകള്‍ വീണ്ടെടുത്ത യുട്യൂബിന് നന്ദി പറഞ്ഞ് പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്ത്. തന്റെ മോജോ സ്‌റ്റോറി യുട്യൂബ് ചാനല്‍ തിരിച്ചെത്തിയ കാര്യം ബര്‍ഖ ട്വിറ്ററിലൂടെ അറിയിച്ചു.
യൂട്യൂബ് ചാനലില്‍നിന്ന് നഷ്ടമായ മുഴുവന്‍ വിഡോയകളും വീണ്ടെടുത്തിട്ടുണ്ട്. യുട്യൂബ് അക്കൗണ്ടും ഇ മെയിലും ഹാക്ക് ചെയ്തവര്‍ 11000 വിഡിയോകള്‍ ഡിലീറ്റ് ചെയ്തതായി ബര്‍ഖ ദത്ത് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പ്രൊഫൈല്‍ ഫോട്ടോയും ചാനലിന്റെ പേരുമടക്കം മാറ്റിയിരുന്നു.
മോജോ സ്‌റ്റോറിയുടെ നിയന്ത്രണം ഹാക്കര്‍മാര്‍ ഏറ്റെടുക്കുകയും 11,000ത്തിലധികം വിഡിയോകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്ത ശേഷമുള്ള രണ്ട് ദിവസം കഠിന വേദന നിറഞ്ഞതും ഭീകരവുമായിരുന്നു. ഏറെ അസ്വസ്ഥമായിരുന്നു. കുറേ കരഞ്ഞു. എന്നാല്‍, അവസാനം ഞങ്ങള്‍ തിരിച്ചെത്തി. യു ട്യൂബ് ടീമിന് നന്ദി. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി', ബര്‍ഖ ദത്ത് ട്വീറ്റ് ചെയ്തു.
ഹാക്കര്‍മാര്‍ യു ട്യൂബ് ചാനലിന്റെ നിയന്ത്രണം ഏറ്റെടുത്തത് മുതല്‍ ചാനല്‍ മരവിപ്പിക്കാന്‍ യു ട്യൂബിനോട് പലതവണ അഭ്യര്‍ഥിച്ചെന്നും എന്നാല്‍ നടപടിയെടുത്തില്ലെന്നും ഇപ്പോള്‍ മുഴുവന്‍ വിഡിയോയും നഷ്ടപ്പെട്ടെന്നും സ്ഥാപകയും എഡിറ്ററുമായ ബര്‍ഖ ദത്ത് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

 

Latest News