ന്യൂദല്‍ഹി - ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിന്റെ വസതിയില്‍ ഡല്‍ഹി പോലീസ് സംഘമെത്തി. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലുള്ള വസതിയിലാണ് അന്വേഷണ സംഘമെത്തിയത്. കേസുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്ന് 12 പേരുടെ മൊഴി രേഖപ്പെടുത്തിയതായാണ് വിവരം. മൊഴി നല്‍കിയവരുടെ പേരും വിലാസവും തിരിച്ചറിയല്‍ കാര്‍ഡും പൊലീസ് ശേഖരിച്ചു. ബ്രിജ്ഭൂഷണ് സിങ്ങിനെ പോലീസ് ചോദ്യം ചെയ്തിരുന്നോ എന്നറിയില്ല. ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇതുവരെ 137 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.