ജയ്പൂര്‍ - കോണ്‍ഗ്രസ് യുവ നേതാവ് സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിടുന്നതായി സൂചന. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി നടക്കുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരമാവാത്തതിനെ തുടര്‍ന്നാണ് സച്ചിന്‍ പൈലറ്റിന്റെ തീരുമാനം. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ കുറച്ചു കാലങ്ങളായി രൂക്ഷ ഭിന്നത നിലനില്‍ക്കുകയാണ്. സച്ചിന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പിതാവിന്റെ ചരമദിന വാര്‍ഷികത്തില്‍ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയേക്കും. പ്രകൃതി ശീല്‍ കോണ്‍ഗ്രസ് എന്ന പേരിലാകും പുതിയ പാര്‍ട്ടി. പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ ആയുള്ള നടപടിക്രമങ്ങള്‍ സച്ചിന്‍ പൈലറ്റ് വിഭാഗം ആരംഭിച്ചതായി അറിയുന്നു.