Sorry, you need to enable JavaScript to visit this website.

മഹാത്മാ ഗാന്ധിയടക്കം ആധുനിക ഇന്ത്യയുടെ ശില്‍പികള്‍ പ്രവാസികള്‍; ബി.ജെ.പിക്ക് മറുപടി നല്‍കി രാഹുല്‍

ന്യൂയോര്‍ക്ക്- ആധുനിക ഇന്ത്യയുടെ ശില്‍പികള്‍ പ്രവാസി ഇന്ത്യക്കാരാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മഹാത്മാഗാന്ധി, ബി.ആര്‍.അംബേദ്കര്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തുടങ്ങിയ സമകാലിക ഇന്ത്യ കെട്ടിപ്പടുത്തവരെല്ലാം പുറംലോകത്തോട് തുറന്ന മനസ്സ് കാത്തുസൂക്ഷിച്ച പ്രവാസികളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വിദേശമണ്ണില്‍ ഇന്ത്യയുടെ പ്രതിഛായ തകര്‍ക്കുന്നുവെന്ന ആരോപണം ബി.ജെ.പി തുടരുന്നതിനിടയിലാണ് ന്യൂയോര്‍ക്കില്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി.
ആധുനിക ഇന്ത്യയുടെ മുഖ്യശില്‍പി ഒരു എന്‍.ആര്‍.ഐ ആയിരുന്നു-മഹാത്മാഗാന്ധി. അദ്ദേഹം ഒരു പ്രവാസി ഇന്ത്യക്കാരനായിരുന്നു. സ്വാതന്ത്ര്യ പ്രസ്ഥാനം ആരംഭിച്ചത് ദക്ഷിണാഫ്രിക്കയില്‍നിന്നാണ്-ന്യൂയോര്‍ക്കില്‍ പ്രവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ പങ്കുചേരാന്‍ അദ്ദേഹം അമേരിക്കയിലെ ഇന്ത്യക്കാരെ ആഹ്വാനം ചെയ്തു.

 

 

Latest News