തമിഴിലെ പ്രമുഖ നടന്‍ ജയം രവിയുടെ കുടുംബത്തില്‍ അസ്വാരസ്യമെന്ന് സിനിമാ വൃത്തങ്ങള്‍ പറയുന്നു. സൂര്യയെയും ജ്യോതികയെയും പോലെ, ജയം രവിയും കുടുംബത്തില്‍നിന്ന് മാറി ഭാര്യയും മക്കളുമായി വേറെ താമസം തുടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം. ഇതില്‍ ജയം രവിയുടെ അച്ഛന്‍ മോഹന്‍ സങ്കടത്തിലാണത്രെ.
നേരത്തെ നടന്‍ സൂര്യയും ഭാര്യ ജ്യോതികയും വീട്ടില്‍നിന്ന് മാറി മുംബൈയില്‍ താമസം തുടങ്ങിയിരുന്നു. ജ്യോതികയും സൂര്യയുടെ അച്ഛന്‍ ശിവകുമാറുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ഇതെന്നായിരുന്നു ആരോപണം. അതിന് പിന്നാലെയാണ് ഇപ്പോള്‍ ജയം രവിയും കുടുംബത്തില്‍ നിന്ന് മാറി താമസിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുന്നത്.
ഭാര്യ ആരതിയുടെ ആവശ്യപ്രകാരമാണ് ജയം രവി ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് പറയുന്നത്. ചെറുപ്പം മുതലേ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു ജയം രവിയും ആരതിയും സ്‌കൂളിലും കോളേജിലും ഒരുമിച്ച് പഠിക്കുമ്പോഴാണ് ഇവര്‍ പ്രണയത്തിലാകുന്നത്. വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അത് ആരതിയെ മാത്രമാകും എന്ന് ജയം രവി പറഞ്ഞതോടെയാണ് നടന്റെ കുടുംബം അന്ന് വിവാഹത്തിന് സമ്മതിച്ചത്.
ആരതിയുടെ അമ്മ സുജാത വിജയകുമാറും തമിഴിലെ അറിയപ്പെടുന്ന നിര്‍മാതാവാണ്. ഏതാനും സിനിമകളും സീരിയലുകളും അവര്‍ നിര്‍മിച്ചിട്ടുണ്ട്.