Sorry, you need to enable JavaScript to visit this website.

ക്ഷേത്രത്തില്‍ മാത്രമല്ല അജ്മീറിലും പോകും; ട്രോളന്മാര്‍ക്ക് മറുപടിയുമായി നടി സാറ

മുംബൈ- ഉജ്ജയിനിലെ മഹാകാല്‍ ക്ഷേത്രം സന്ദര്‍ശിച്ചതിനെ ട്രോളുന്നവര്‍ക്ക് മറുപടിയുമായി നടി സാറാ അലി ഖാന്‍. പുതിയ സിനിമയായ സാരാ ഹട്‌കെ സാരാ ബച്ച്‌കെയുടെ പ്രൊമോഷണല്‍ പരിപാടിക്കിടെയാണ് സാറ ട്രോളന്മാരെ ചോദ്യം ചെയ്തത്. വിശ്വാസങ്ങള്‍ തന്റെ വ്യക്തിപരമാണെന്ന് വടി പറഞ്ഞു.
നിങ്ങള്‍ക്ക് എന്റെ ജോലി ഇഷ്ടപ്പെട്ടില്ലെങ്കില്‍ എനിക്ക് വിഷമം തോന്നും എന്നാല്‍ എന്റെ വ്യക്തിപരമായ വിശ്വാസങ്ങള്‍ എന്റേതാണ്. ബംഗ്ലാ സാഹിബിലോ മഹാകാലിലോ പോകുന്ന അതേ ഭക്തിയോടെ ഞാന്‍ അജ്മീര്‍ ശരീഫിലേക്കും പോകും. ഞാന്‍ സന്ദര്‍ശനം തുടരും. ആളുകള്‍ക്ക് എന്ത് വേണമെങ്കിലും പറയാം, എനിക്കൊരു പ്രശ്‌നവുമില്ല- നടി പറഞ്ഞു
ബുധനാഴ്ച പുലര്‍ച്ചെയാണ് സാറ ഉജ്ജയിനിലെ മഹാകാല്‍ ക്ഷേത്രത്തിലത്തിയത്. ക്ഷേത്രം സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. കൈകള്‍ കൂപ്പിയുള്ള ഇമോജിക്കൊപ്പം 'ജയ് മഹാകല്‍' എന്നും കുറിച്ചു.
ഉജ്ജയിനിലെ മഹാകാല്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നതിനുമുമ്പ്, സാറ വിക്കി കൗശലിനൊപ്പം ലഖ്‌നൗവിലെ ശിവക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചിരുന്നു. തന്റെ സിനിമയുടെ റിലീസിന് മുന്നോടിയായി അനുഗ്രഹം തേടാന്‍ അജ്മീര്‍ ശരീഫ് ദര്‍ഗയിലും പോയിരുന്നു.
പുതിയ സിനിമയായ സാരാ ഹട്‌കെ സാരാ ബച്ച്‌കെ  ഇത് ലക്ഷ്മണ്‍ ഉടേക്കറാണ് സംവിധാനം ചെയ്തിരിക്കുന്നത്. സാറയും വിക്കിയും ആദ്യമായി ഒരുമിച്ച് അഭിനിയിക്കുന്ന ചിത്രമാണിത്. വെള്ളിയാഴ്ച റിലീസ് ചെയ്യും.

 

Latest News