തമിഴകത്തെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ നടന്‍ അജിത് കുമാറിനെ മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്നു, മാമാട്ടിക്കുട്ടിയായി മനസ്സ് കീഴടക്കിയ ശാലിനിയുടെ ഭര്‍ത്താവ് കൂടിയാണ് തല എന്ന ഓമനപ്പേരില്‍ വിളിക്കപ്പെടുന്ന അജിത്.
90 കളിലാണ് ഹിറ്റ് സിനിമകളിലൂടെ അജിത് തമിഴിലെ മുന്‍നിര താരമായി ഉയര്‍ന്നു വരുന്നത്. ഇതേ സമയത്ത് തന്നെ ധാരാളം ഗോസിപ്പുകളും നടന്റെ പേരില്‍ തലപൊക്കുകയുണ്ടായി. അതില്‍ ഏറ്റവുമധികം ചര്‍ച്ചയായ ഒന്നായിരുന്നു നടി ഹീര രാജേന്ദ്രനുമായുള്ള പ്രണയം. ശാലിനിയെ പരിചയപ്പെടുന്നതിന് മുന്‍പ് ഏകദേശം മൂന്നു വര്‍ഷത്തോളം അജിത് ഹീരയുമായി പ്രണയത്തിലായിരുന്നു. 1996 ല്‍ പുറത്തിറങ്ങിയ കാതല്‍ കോട്ടൈ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്.
ഇവരുടെ പ്രണയം വിവാഹത്തിന്റെ വക്കത്ത് വരെ എത്തിയിരുന്നെങ്കിലും ഹീരയുടെ അമ്മ എതിര് നിന്നതോടെ ഇവര്‍ പിരിയുകയായിരുന്നു. 1999 ല്‍ ആയിരുന്നു ഇത്. എന്നാല്‍ അതിനും മുന്‍പ് മറ്റൊരു നായികയുടെ വീട്ടില്‍ അജിത് വിവാഹാഭ്യര്‍ഥനയുമായി പോയിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബെയില്‍വാന്‍ രംഗനാഥന്‍. 1996ല്‍ പുറത്തിറങ്ങിയ വാന്മതി എന്ന ചിത്രത്തില്‍ തന്റെ നായികയായി അഭിനയിച്ച സ്വാതിയെ ആണ് അജിത് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചത്.
വിവാഹാലോചനയുമായി ചെന്ന അജിത്തിനെ സ്വാതിയുടെ അമ്മ ശകാരിച്ച് ആട്ടിയിറക്കുകയായിരുന്നു എന്നാണ് ബെയില്‍വാന്‍ പറയുന്നത്. 90 കളില്‍ തമിഴ് സിനിമയില്‍ സജീവമായിരുന്ന സ്വാതി 2009ല്‍ വിവാഹം കഴിഞ്ഞതോടെ അഭിനയത്തോട് വിട പറഞ്ഞു. കിരണ്‍ ആണ് സ്വാതിയുടെ ഭര്‍ത്താവ്. ഒരു മകനാണ് താരത്തിനുള്ളത്.
സ്വാതിക്ക് ശേഷമാണ് അജിത് ഹീരയുമായി പ്രണയത്തിലാകുന്നത്. 1999ല്‍ ഹീരയുമായി പിരിഞ്ഞതിന് പിന്നാലെയാണ് അമര്‍ക്കളം എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ശാലിനിയും അജിത്തും പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം പ്രണയമായി വളരുകയും വിവാഹത്തിലെത്തുകയും ചെയ്തു. 2000ലാണ് ഇരുവരും വിവാഹിതരാകുന്നത്. കഴിഞ്ഞ 23 വര്‍ഷമായി തെന്നിന്ത്യന്‍ സിനിമയിലെ പെര്‍ഫെക്റ്റ് ദമ്പതികളായാണ് ഇവര്‍ അറിയപ്പെടുന്നത്. അനോഷ്‌ക, ആദ്വിക്ക് എന്നിങ്ങനെ രണ്ടു മക്കളാണ് ഇവര്‍ക്കുള്ളത്.