സോഷ്യല്‍ മീഡയയില്‍ താരമായി ഒരു നായ, വരുമാനം വര്‍ഷം എട്ട് കോടി

ലണ്ടന്‍-ഇന്‍സ്റ്റഗ്രാമില്‍ താരമായ ഒരു നായ സമ്പാദിക്കുന്നത് വര്‍ഷം പത്ത് ലക്ഷം യു.എസ് ഡോളര്‍. ടക്കര്‍ ബുദ്‌സിന്‍ എന്ന ഗോള്‍ഡന്‍ റിട്രീവര്‍ നായയാണ് എട്ട് കോടി 27 ലക്ഷം രൂപ വര്‍ഷം വരുമാനമായി നേടുന്നത്.
അഞ്ച് വയസ്സ് പ്രായമുള്ള ടക്കര്‍ അതിവേഗത്തിലാണ് സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയായി മാറിയത്. സ്‌പോണ്‍സേര്‍ഡ് പരസ്യങ്ങളില്‍ നിന്നാണ് ഇന്‍ഫഌവന്‍സറായി മാറിയ ടക്കര്‍ പണം നേടി തുടങ്ങിയത്. അതും രണ്ടാം വയസ്സില്‍ തന്നെ വരുമാനം ലഭിച്ച് തുടങ്ങിയിരുന്നു.

ടക്കറിന്റെ ഓരോ ചിത്രവും വീഡിയോകളും നിമിഷ നേരം കൊണ്ട് വൈറലാകും. 31കാരിയായ കോട്‌നി ബുദ്‌സിന്‍ ആണ് ഈ നായയുടെ ഉടമ. ടക്കറിന് വേണ്ടി താന്‍ ഒരു സോഷ്യല്‍ മീഡിയ പേജ് ഉണ്ടാക്കിയെന്നും ബാക്കിയെല്ലാ അവിശ്വസനീയ ചരിത്രമെന്നുമാണ് അവര്‍ പറയുന്നത്. എട്ടാഴ്ച്ച പ്രായമുള്ളപ്പോഴാണ് കോട്‌നി ടക്കറിനെ സ്വന്തമാക്കിയത്.
ടിക് ടോക്കില്‍ 11.1 മില്യണ്‍ ഫോളോവേഴ്‌സുണ്ട്. യുട്യൂബില്‍ 5.1 മില്യണ്‍, ഫേസ്ബുക്കില്‍ 4.3 മില്യണ്‍, ഇന്‍സ്റ്റഗ്രാമില്‍ 3.4 മില്യണ്‍, ട്വിറ്ററില്‍ 62400 എന്നിങ്ങനെയാണ് ഫോളോവേഴ്‌സിന്റെ കണക്ക്.

 

Latest News