ജര്‍മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ 2020നകം ഇന്ത്യയില്‍ 8000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ വിപുലമായ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാനാണ് കമ്പനിയുടെ തീരുമാനം. പൂര്‍ണമായും വാഹനം ഇന്ത്യയില്‍ നിര്‍മ്മിക്കാവുന്ന തരത്തില്‍ ഇന്ത്യയില്‍ പ്ലാന്റുകള്‍ വികസിപ്പിക്കാനാണ് ഫോക്‌സ്‌വാഗണ്‍ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ നിര്‍ത്തുകള്‍ക്ക് വേണ്ടി മാത്രം പുതിയ മോഡലുകളും കമ്പനി നിര്‍മ്മിക്കും. ഇതിന്റെ ഭാഗമായി എഞ്ചിന്‍ നിര്‍മ്മാണവും ഇന്ത്യയില്‍ ആരംഭിക്കും എന്ന് കമ്പനി അറിയിച്ചു. സ്‌കോഡയുമായി ചേര്‍ന്നാണ് പുതിയ വികസന പദ്ധതിക്ക് കമ്പനി ഒരുങ്ങുന്നത്. ഇന്ത്യന്‍ എഞ്ചനീര്‍മാരെയും തൊഴിലാളികളെ ഉപയോഗിച്ചാവും കാര്‍ നിര്‍മിക്കുക എന്നും പുതിയ പ്ലാന്റിലേക്ക് ആവശ്യമായ 90 ശതമാനം സ്‌പെയറുകളും ഇന്ത്യയില്‍ നിന്നു തന്നെ വാങ്ങും എന്നും ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് സി ഇ ഒ ബെര്‍ണാഡ് മേയര്‍ വ്യക്തമാക്കി.