തമിഴ് നടന്‍ ആര്യയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. 2011ല്‍ റിലീസ് ചെയ്ത അവന്‍ ഇവന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ചിത്രത്തിലെ നായകന്‍ ആര്യയ്ക്കും സംവിധായകന്‍ ബാലയ്ക്കുമെതിരെ നടപടി. കോടതിയില്‍ ഹാജാരാകണമെന്നുള്ള ഉത്തരവിട്ടിട്ടും തുടര്‍ച്ചയായി ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. തിരുനെല്‍വേലി ജില്ലാ കോടതിയാണ് ഇരുവര്‍ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അവന്‍ ഇവന്‍ എന്ന ചിത്രത്തില്‍ സിംഗംപെട്ടി സമീന്ദാര്‍ തീര്‍ദ്ധപതി രാജയെയും സൊരിമുത്തു അയ്യനാര്‍ കോവിലിനെയും മോശമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയത്. തീര്‍ത്ഥപതി രാജയുടെ മകന്‍ ശങ്കര്‍ ആത്മജനാണ് പരാതി നല്‍കിയത്. ഈ കേസുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ നിരവധി തവണ ആര്യയ്ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും ഇതുവരെ ഹാജരാകന്‍ ആര്യയും ബാലയും തയാറായില്ല. ഇതേ തുടര്‍ന്നാണ് തിരുനെല്‍വേലി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 2011ലാണ് ചിത്രം പുറത്തിറങ്ങിയത്. കല്‍പാത്തി എസ് അഘോരം ആയിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്. അഘോരത്തിനെതിരെയും ശങ്കര്‍ ആത്മജന്‍ പരാതി നല്‍കിയിട്ടുണ്ട്. വിശാലായിരുന്നു ചിത്രത്തിലെ മറ്റൊരു നായകന്‍.