Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രതിപക്ഷ ബഹിഷ്‌കരണത്തിനിടെ, പുതിയ പാർലമെന്റ് മന്ദിരം ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ന്യൂഡൽഹി - ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് നിർവഹിക്കും. ലോക്‌സഭാ സ്പീക്കർ ഓം ബിർള പങ്കെടുക്കും. എംപിമാർ, മുൻ പാർലമെന്റ് സ്പീക്കർമാർ, മുഖ്യമന്ത്രിമാർ, സിനിമാ താരങ്ങൾ തുടങ്ങിയവർക്ക് ക്ഷണമുണ്ട്. 
 അതേസമയം, കോൺഗ്രസ്സും ഇടതു പാർട്ടികളും ഉൾപ്പെടെ രാജ്യത്തെ പ്രമുഖ 20 പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്‌കരിക്കും. പാർലമെന്റിന്റെ അധ്യക്ഷൻ എന്ന നിലയിൽ മന്ദിരം രാജ്യത്തിന് സമർപ്പിക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ക്ഷണിക്കാതെ അവഗണിച്ചതാണ് പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിന് കാരണം. പ്രസിഡന്റിനെ മാറ്റിനിർത്തി പുതിയ പാർലമെന്റ് മന്ദിരം സ്വയം ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തീരുമാനം അപമാനകരം മാത്രമല്ല, ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണെന്നാണ് 20 പ്രതിപക്ഷ പാർട്ടികളുടെ വാദം.
ഇന്ന് രാവിലെ ഏഴര മുതൽ ഒമ്പത് വരെ നീളുന്ന പൂജാ ചടങ്ങുകൾക്ക് ശേഷം ഉച്ചയ്ക്ക് 12നാണ് മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുക. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന സ്മരണക്കായി 75 രൂപയുടെ നാണയവും പുറത്തിറക്കുന്നുണ്ട്. ഉദ്ഘാടത്തിന് മുന്നോടിയായി സ്വർണ ചെങ്കോൽ പ്രധാനമന്ത്രിക്കു കൈമാറി. മോഡിയുടെ വസതിയിൽ വച്ചായിരുന്നു ചടങ്ങ്. തമിഴ്‌നാട്ടിലെ പൂജാരിമാരുടെ സംഘമാണ് ചെങ്കോൽ കൈമാറിയത്. ലോക്‌സഭയിൽ സ്ഥാപിക്കുന്ന ചെങ്കോൽ നിർമിച്ച വുമ്മിടി കുടുംബത്തിൽ നിന്നുള്ള പ്രതിനിധികളെ  ചടങ്ങിൽ പ്രധാനമന്ത്രി ആദരിക്കും.


 

Latest News