മലയാള സിനിമയിലെ ജനപ്രിയ നടിമാരില്‍ ഒരാളാണ് ഹണി റോസ്. അഭിനയത്തെക്കാളുപരി ഗ്ലാമറാണ് ഹണിയെ ആരാധകരുടെ പ്രിയയാക്കുന്നത്. സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുമ്പോഴെല്ലാം അവര്‍ ശ്രദ്ധ നേടുന്നു.
ഏറ്റവും പുതിയ ഫോട്ടോകളില്‍, വെളുത്ത ഗൗണിലാണ് റോസെങ്കിലും തൊട്ടുമുമ്പ് കറുപ്പിലും താന്‍ സുന്ദരിയാണെന്ന് ഹണി റോസ് തെളിയിച്ചിട്ടുണ്ട്. കറുത്ത ഷിഫോണ്‍ സാരിയില്‍ പോസ് ചെയ്യുന്ന നടി അതീവ സുന്ദരിയായാണ് കാണപ്പെട്ടത്. ഒരു ജോടി വലിയ വെള്ളി ജുംകകളും വളയങ്ങളും ധരിച്ചിരുന്നു. നീന്തല്‍ക്കുളത്തിനരികില്‍ ഇരുന്നായിരുന്നു ഫോട്ടോഷൂട്ട്.