ചെന്നൈ-രണ്ട് വിവാഹബന്ധങ്ങളും തകര്‍ന്നതിനെക്കുറിച്ച് പ്രതികരിച്ച് തെന്നിന്ത്യന്‍ താരം സീത പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു.മറ്റെല്ലാവരെയും പോലെ ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു ഞാന്‍. ഒരു സാധാരണ കുടുംബത്തില്‍ നിന്നു വന്ന ലോകത്തെക്കുറിച്ച് അധികമറിയാത്ത പെണ്‍കുട്ടി. എന്റെ ഭര്‍ത്താവ് എന്റേത് മാത്രമായിരിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. പ്രതീക്ഷകള്‍ വയ്ക്കുന്നതില്‍ എന്താണ് തെറ്റ്. പ്രതീക്ഷകള്‍ തെറ്റിയതോടെയാണ് പ്രശ്‌നങ്ങള്‍ വന്നത്. പ്രതീക്ഷകള്‍ കുറയ്ക്കണമെന്ന് എല്ലാവരും പറയുമെങ്കിലും അടിസ്ഥാനമായ ചില കാര്യങ്ങളിലുള്ള പ്രതീക്ഷകളില്‍ തെറ്റില്ല. 1990 ല്‍ ആയിരുന്നു ചലച്ചിത്രതാരങ്ങളായ പാര്‍ത്ഥിപനും സീതയും തമ്മിലുള്ള വിവാഹം. വിവാഹശേഷം സീത അഭിനയരംഗത്തുനിന്നു മാറിയിരുന്നു. 2001ല്‍ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ഇരുവരും വേര്‍പിരിയുകയായിരുന്നു. പിരിഞ്ഞ ശേഷം വര്‍ഷങ്ങള്‍ക്കിപ്പുറം സീത തമിഴ് സീരിയല്‍ താരം സതീഷ് കുമാറിനെ വിവാഹം കഴിച്ചു. എന്നാല്‍ ഈ ബന്ധവും തകര്‍ന്നു. ആദ്യ വിവാഹത്തില്‍ സീതയ്ക്ക് രണ്ടു മക്കളുണ്ട്. ഒരു മകനെ ദത്തെടുക്കുകയും ചെയ്തു. മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ സീത അഭിനയിച്ചിട്ടുണ്ട്. ഐ. വി ശശി സംവിധാനം ചെയ്ത കൂടണയും കാറ്റ് സിനിമയില്‍ റഹ്മാന്റെ നായികയായി അഭിനയിച്ചാണ് മലയാളത്തിലേക്ക് എത്തുന്നത്. മൈ ബോസില്‍ ദിലീപിന്റെ അമ്മയായി തിളങ്ങി. പകലും പാതിരാവും സിനിമയില്‍ രജിഷ വിജയന്റെ അമ്മയായാണ് അവസാനം വേഷമിട്ടത്.