മുംബൈ-ബോളിവുഡിലെ ഖാന്‍മാരില്‍ ഏറ്റവും പ്രൊഫഷണലായ നടന്‍ ആമിര്‍ ഖാനാണെന്ന് ആരും സമ്മതിക്കും. എല്ലാ സിനിമയിലും ഓടിക്കയറി അഭിനയിക്കില്ല. വളരെ സെലക്ടീവായി വര്‍ഷത്തില്‍ ഒന്ന് എന്ന നിലയിലേ ഏറിയാല്‍ അദ്ദേഹത്തിന്റെ സിനിമ വരാറുള്ളു. സബ്ജക്റ്റിന്റെ പേരില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന നിലവാരം പുലര്‍ത്തുന്ന സിനിമയായിരിക്കും ആമിറിന്റേത്. സൗത്തില്‍ കമല്‍ഹാസനെ പറ്റി പറഞ്ഞത് പോലെയാണ് ആമിറും. ഈ പറഞ്ഞ ചിട്ടയൊന്നും വിവാഹ-കുടുംബ ജീവിതത്തില്‍ കാണില്ല. പലപ്പോഴും ആമിര്‍ ഖാന്‍ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത് ഡേറ്റിങ്, വിവാഹം എന്നിവയുമായി ബന്ധപ്പെട്ടാണ്. അമ്പത്തിയെട്ടുകാരനായ ആമിര്‍ ഖാന്‍ ഇതുവരെ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. അത് രണ്ടും വിവാഹമോചനത്തില്‍ കലാശിക്കുകയും ചെയ്തു. ഇപ്പോള്‍ താരം ദംഗല്‍ നടി ഫാത്തിമ സന ഷെയ്ഖുമായി പ്രണയത്തിലാണെന്നും വൈകാതെ വിവാഹമുണ്ടാകുമെന്നുമാണ് പാപ്പരാസികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഫാത്തിമയ്‌ക്കൊപ്പം പിക്കിള്‍ ബോള്‍ കളിക്കുന്ന ആമിര്‍ ഖാന്റെ വീഡിയോയും ഫോട്ടോയും വൈറലായിരുന്നു. ദംഗലില്‍ ഒരുമിച്ച് അഭിനയിച്ച ശേഷം ഫാത്തിമയും ആമിറും തമ്മില്‍ നല്ലൊരു ബന്ധമുണ്ടെന്നും അത് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനിലേക്ക് എത്തിയപ്പോള്‍ കൂടുതല്‍ ആഴത്തിലുള്ളതായി മാറി എന്നുമാണ് ബോളിവുഡില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍. ഫാത്തിമയ്‌ക്കൊപ്പം ഗെയിം കളിക്കുന്ന ആമിര്‍ ഖാന്റെ വീഡിയോ അടുത്തിടെ വൈറലായതോടെ ലവ് ബേര്‍ഡ്‌സിനെപ്പോലെയാണ് ഇരുവരേയും കാണാനെന്നാണ് ആരാധകര്‍ കമന്റ് ചെയ്തത്. ആമിര്‍-ഫാത്തിമ ബന്ധം ഒരിടവേളയ്ക്ക് ശേഷം ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയതോടെ ഇരുവര്‍ക്കുമെതിരെ ആക്ഷേപ കമന്റുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനും സിനിമാ നിരൂപകനുമെല്ലാമായ കെആര്‍കെ. ആമിര്‍ ഖാനെ പരിഹസിക്കാനുള്ള അവസരങ്ങള്‍ മുമ്പും കൃത്യമായി വിനിയോഗിച്ചിട്ടുണ്ട് കെആര്‍കെ. ആമിര്‍ ഖാനെ മാത്രമല്ല ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളേയും പരിഹസിക്കാറുണ്ട് കെആര്‍കെ. ചിലരൊക്കെ ഇതിന്റെ പേരില്‍ ഇദ്ദേഹത്തിന് എതിരെ മാനനഷ്ടത്തിന് കേസും കൊടുത്തിട്ടുണ്ട്. 'ബ്രേക്കിങ് ന്യൂസ്... ആമിര്‍ ഖാന്‍ തന്റെ മകളുടെ പ്രായമുള്ള ഫാത്തിമ സന ഷെയ്ഖുമായി ഉടന്‍ വിവാഹിതനാകാന്‍ പോകുന്നു. ആമിര്‍ ഖാന്‍ അവരുടെ ദംഗല്‍ എന്ന സിനിമയുടെ സമയം മുതല്‍ സനയുമായി ഡേറ്റിങ് നടത്തുന്നുണ്ട്.' എന്നായിരുന്നു കെആര്‍കെയുടെ ഏറ്റവും പുതിയ ട്വീറ്റ്. സംഭവം വൈറലായതോടെ നിരവധി പേര്‍ കമന്റുകളുമായി എത്തി. അതില്‍ ഒരു വിഭാഗം ഇത്തരം എരിവും പുളിയുമുള്ള കാര്യങ്ങള്‍ മാത്രം കണ്ടെത്തി പങ്കുവെച്ച് ആനന്ദം കൊള്ളുന്നതിന് കെആര്‍കെയെ പരിഹസിച്ചു. ചിലര്‍ ആമിറിന്റെ ഇഷ്ടങ്ങളേയും താല്‍പര്യങ്ങളേയും മറ്റൊരാളും ചോദ്യം ചെയ്യേണ്ടതില്ലെന്നും എല്ലാവര്‍ക്കും തന്റെ ജീവിതത്തില്‍ എന്താണ് ഇനി നടക്കേണ്ടതെന്ന് തീരുമാനിക്കാന്‍ അവകാശമുണ്ടെന്നും കുറിച്ചു. ചിലര്‍ ചെറുപ്പക്കാരിയായ നടിയെ ആമിര്‍ ഡേറ്റ് ചെയ്യുന്നതിനെ വിമര്‍ശിച്ചു. ആമിര്‍ ഖാന്റെ കുടുംബവുമായി വളരെ അടുപ്പമുള്ളയാളാണ് ഫാത്തിമ. അടുത്തിടെ ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആമിറുമായുള്ള ബന്ധത്തെ കുറിച്ച് നടി തുറന്ന് പറഞ്ഞിരുന്നു. എനിക്ക് അത് വിശദീകരിക്കേണ്ട ആവശ്യമില്ല.കാരണം നമ്മള്‍ എന്ത് ചെയ്താലും ആളുകള്‍ നമ്മളെ കുറിച്ച് സംസാരിക്കും. നാം എന്ത് ചെയ്താലും ആരെങ്കിലുമൊക്കെ കുറ്റപ്പെടുത്താനുണ്ടാകും എന്നാണ് നടി പറഞ്ഞത്. ഇക്കഴിഞ്ഞ നവംബറില്‍ ആമിറിന്റെ മകള്‍ ഇറാ ഖാന്റെ വിവാഹ നിശ്ചയ ചടങ്ങിലും അതിഥിയായി ഫാത്തിമയുണ്ടായിരുന്നു. സിനിമാ മേഖലയില്‍ നിന്നും പരിപാടിയില്‍ പങ്കെടുക്കാന്‍ ആമിര്‍ ക്ഷണിച്ച ചുരുക്കം ചിലരില്‍ ഒരാളായിരുന്നു ഫാത്തിമ.