ചെന്നൈ-ഫര്‍ഹാന്‍ ബിന്‍ ലിഖായത്ത് എന്ന വ്യവസായിയുമായി കീര്‍ത്തി സുരേഷ് പ്രണയത്തിലാണെന്ന വാര്‍ത്ത വന്നതോടെ താരത്തിനെതിരെ കടുത്ത സൈബര്‍ അറ്റാക്ക്. ഫര്‍ഹാനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചതോടെയാണ് കീര്‍ത്തി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതയാകുമെന്നും വാര്‍ത്തകള്‍ എത്തിയത്.
ഈ വാര്‍ത്ത എത്തിയതോടെയാണ് കീര്‍ത്തിക്കും കുടുംബത്തിനും എതിരെ കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണം ആരംഭിച്ചത്. കീര്‍ത്തിയുടെ പിതാവും നിര്‍മ്മാതവുമായ ജി. സുരേഷ് കുമാര്‍ വിവാദ ചിത്രം 'ദ കേരള സ്റ്റോറി'യെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇത് ചര്‍ച്ചയാക്കിയാണ് നടിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്.
'ഇവിടെ നിന്ന് എത്രയോ പേര്‍ ജിഹാദിന് സിറിയയില്‍ പോയതിനെ കുറിച്ച് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. എന്തിനാണ് ഇതിനെ എതിര്‍ത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവരെല്ലാവരും വന്ന് ഇത് കാണണം. നല്ല സിനിമയാണ്. കേരള സമൂഹം മുഴുവന്‍ ഇത് മനസ്സിലാക്കണം. വളരെ നല്ല രീതിയില്‍ അത് ചിത്രീകരിച്ചിട്ടുണ്ട്' എന്നിങ്ങനെയായിരുന്നു ചിത്രം കണ്ടതിന് ശേഷം സുരേഷ് കുമാര്‍ പ്രതികരിച്ചത്.സ്വന്തം വീട്ടിലും കേരള സ്റ്റോറി, വെറുതെയല്ല സുരേഷ്ജീ പ്രോത്സാഹിപ്പിച്ചത്' എന്ന കമന്റുകളാണ് കീര്‍ത്തിക്കും കുടുംബത്തിനും നേരെ ഉയരുന്നത്. 'നമ്പര്‍ വണ്‍ സങ്കി സുരേഷ് സങ്കിണി മേനകയ്ക്കൊപ്പം അതാണ് നിങ്ങളുടെ കേരള സ്റ്റോറി', 'സുരേഷ്ജീ കേരള സ്റ്റോറി കണ്ട് ഇറങ്ങിയപ്പോള്‍ നല്ല പടം എന്ന് പറഞ്ഞതിന് ഇതിനാണോ' എന്നാണ് ചിലര്‍ പരിഹസിച്ചു കൊണ്ട് വാര്‍ത്തകള്‍ക്ക് താഴെ കമന്റ് ചെയ്യുന്നത്.