വാഷിംഗ്ടണ്‍- യു.എസ് പ്രസിഡന്റ് ജോ ബൈഡനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ 19 കാരന്‍ ഇന്ത്യന്‍ വംശജന്‍. വൈറ്റ് ഹൗസിനു സമീപം മനഃപൂര്‍വം ബോക്‌സ് ട്രക്ക് ഇടിച്ച സംഭവത്തില്‍ സായി വര്‍ഷിത് കണ്ട്‌ലയാണ് പ്രസിഡന്റിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായത്. പ്രതി ഓടിച്ച യുഹാള്‍ ട്രക്കില്‍ നാസി പതാക കണ്ടെത്തിയിരുന്നു.
തിങ്കളാഴ്ച രാത്രി 10:00 മണിയോടെ ലഫായെറ്റ് പാര്‍ക്കിന് പുറത്തുള്ള സുരക്ഷാ ബാരിയറിലേക്ക് ബോധപൂര്‍വം വാഹനം ഓടിച്ചു കയറ്റുകയായിരുന്നുവെന്നും ആര്‍ക്കും പരിക്കില്ലെന്നും യുഎസ് പാര്‍ക്ക് പോലീസ് പറഞ്ഞു.
ട്രക്കില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ചുവപ്പും കറുപ്പും നിറത്തിലുള്ള സ്വസ്തിക ബാനര്‍ കണ്ടെത്തി. സ്ഥിതിഗതികള്‍ പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചതായി വൈറ്റ് ഹൗസ് വക്താവ് കരീന്‍ ജീന്‍ പിയറി പറഞ്ഞു.
ആര്‍ക്കും പരിക്കേല്‍ക്കാത്തതില്‍ ആശ്വാസം പ്രകടിപ്പിച്ച പ്രസിഡന്റ് ബൈഡന്‍ വളരെ വേഗത്തില്‍ പ്രതികരിച്ച നിയമപാലകരോട് നന്ദി പറഞ്ഞുതായും വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.
വാഹനത്തിന്റെ െ്രെഡവര്‍ മിസോറിയിലെ ചെസ്റ്റര്‍ഫീല്‍ഡില്‍ നിന്നുള്ള സായ് വര്‍ഷിത് കണ്ട്‌ല ആണെന്ന് പാര്‍ക്ക് പോലീസ് സ്ഥിരീകരിച്ചു.
തനിക്ക് പ്രസിഡന്റിനെ കൊല്ലണമെന്ന് പറഞ്ഞ പ്രതിയുടെ മനോനിലയില്‍ സംശയമുണഅടെന്ന് സായ് വര്‍ഷിതിന്റെ സുഹൃത്തും മുന്‍ സഹപാഠിയുമായ അനികേത് ശര്‍മ പറഞ്ഞു. ടെന്നീസ് ആസ്വദിക്കുന്ന വളരെ ശാന്തപ്രകൃതനാണ് സായിയെന്നും എന്തോ സംഭവിച്ചിട്ടുണ്ടെന്നും സ്‌കൂളില്‍ ഒരുമിച്ച് പഠിച്ച അനികേത് പറഞ്ഞു.