Sorry, you need to enable JavaScript to visit this website.

ക്ഷേത്ര ഭണ്ഡാരത്തില്‍ അജ്ഞാതന്‍ രണ്ടായിരത്തിന്റെ 400 നോട്ടുകള്‍ നിക്ഷേപിച്ചു

സിംല- രണ്ടായിരം രൂപ നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിച്ചതായി ആര്‍ബിഐ പ്രഖ്യാപിച്ചതിന് പിന്നാലെ, ഹിമാചല്‍ പ്രദേശിലെ ക്ഷേത്ര ഭണ്ഡാരത്തില്‍ അജ്ഞാതന്‍ രണ്ടായിരത്തിന്റെ 400 നോട്ടുകള്‍ നിക്ഷേപിച്ചു.
ജവാലാജി ക്ഷേത്രത്തിലെ അധികാരികളാണ് സംഭാവന പെട്ടിയില്‍ നിന്ന് എട്ട് ലക്ഷം രൂപ മൂല്യമുള്ള 400 നോട്ടുകള്‍ കണ്ടെത്തിയത്. ആദ്യമായാണ് ഒരു ഭക്തന്‍ ഇത്രയും വലിയ തുകയുടെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ സംഭാവനായയി നിക്ഷേപിച്ചതെന്ന് ക്ഷേത്രത്തിലെ  പുരോഹിതന്‍ പറഞ്ഞു. അജ്ഞാതനാണ് സംഭാവന നല്‍കിയത്.
സെപ്തംബര്‍ 30 ആണ് 2000 രൂപ നോട്ട് ബാങ്കില്‍ നിക്ഷേപിച്ച് മാറുന്നതിനുള്ള അവസാന തീയതി. കൈയ്യില്‍ ഒരു ലക്ഷം രൂപയുടെ 2000 രൂപ നോട്ടാണ് ഉള്ളതെങ്കില്‍ ഇവ ഒറ്റയടിക്ക് മാറാന്‍ പറ്റില്ല. 20000 രൂപയുടെ കെട്ടുകളായി പല തവണയായി മാത്രമേ നോട്ട് മാറാനാവൂ. 2016 നോട്ട് നിരോധനം പോലെ ബാങ്കുകളില്‍ വലിയ തിക്കും തിരക്കും അനുഭവപ്പെടില്ലെന്നാണ് കരുതുന്നത്. സെപ്തംബര്‍ 30 ന് ശേഷം 500 രൂപയുടെ നോട്ടാവും വലിയ കറന്‍സി. ആയിരം രൂപയുടെ കറന്‍സി റിസര്‍വ് ബാങ്ക് അച്ചടിച്ച് പുറത്തിറക്കുമോയെന്ന് വ്യക്തമായിട്ടില്ല.
രണ്ടായിരം നോട്ട് നിരോധിച്ചതോടെ വിപണിയിലുള്ള 2000 രൂപ നോട്ട് വിനിമയം ചെയ്യുന്നതില്‍ റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. 2000 രൂപ നോട്ട് നിരോധനം വലിയ തോതില്‍ ജനത്തെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും. നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ളത് 3.62 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ട് മാത്രമാണ്. മുന്‍പുണ്ടായിരുന്ന 2000 രൂപ നോട്ടുകള്‍ ഘട്ടംഘട്ടമായി പിന്‍വലിച്ചിരുന്നു. ഇപ്പോഴത്തെ തീരുമാനം 2016 നോട്ട് നിരോധനം പോലെ ജനത്തെ ബാധിക്കില്ലെന്നും റിസര്‍വ് ബാങ്ക് കരുതുന്നു.
2017 ന് മുന്‍പാണ് രാജ്യത്ത് 2000 രൂപ നോട്ടുകള്‍ അച്ചടിച്ച് വിപണിയിലിറക്കിയത്. അതിന് ശേഷം ഈ കറന്‍സി റിസര്‍വ് ബാങ്ക് അച്ചടിച്ചിരുന്നില്ല. ക്രമേണ 2000 രൂപ നോട്ട് പിന്‍വലിക്കുമെന്ന വിലയിരുത്തലുകള്‍ സാമ്പത്തിക വിദഗ്ദ്ധര്‍ വളരെ മുന്‍പ് തന്നെ നല്‍കിയിരുന്നു. 2016 നോട്ട് നിരോധനത്തിന് ശേഷം സര്‍ക്കാര്‍ ലക്ഷ്യമിട്ടത് പോലെ ഡിജിറ്റല്‍ പണമിടപാടുകള്‍ സജീവമായതും ഇപ്പോഴത്തെ തീരുമാനത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍.
2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയില്‍ ഉണ്ടായിരുന്നത്. 2019 ല്‍ ഇത് 32,910 ലക്ഷമായി. 2020 ല്‍ 27,398 ലക്ഷവുമായും കുറഞ്ഞുവെന്നും റിസര്‍വ് ബാങ്ക് നേരത്തേ വ്യക്തമാക്കിയിരുന്നു. ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം ഇന്ത്യന്‍ വിപണിയിലുള്ളത് 1,81,00,00,000 കോടി എണ്ണം 2000 കറന്‍സി മാത്രമാണ് ഇന്ത്യയിലുള്ളത്.

 

Latest News