ന്യൂദൽഹി- സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ നാലു റാങ്കുകളും പെൺകുട്ടികൾക്കാണ്. മലയാളിയായ ഗഹന നവ്യ ജെയിംസ് ആറാം റാങ്ക് നേടി. മലയാളി എസ് ഗൗതം രാജ് 63-ാം റാങ്കും സ്വന്തമാക്കി.
ഒന്നാം റാങ്ക് നേടിയത് ഇഷിത കിഷോറാണ്. ഗരിമ ലോഹ്യ രണ്ടാം റാങ്ക് നേടി. സ്മൃതി മിശ്ര, മയൂർ ഹസാരിക എന്നിവര്‍ മൂന്നും നാലും റാങ്ക് നേടി. ഐ.എ.എസിലേക്ക് 180 പേർ ഉൾപ്പെടെ 933 പേർക്കാണ് ആകെ നിയമന ശുപാർശ.