Sorry, you need to enable JavaScript to visit this website.

ദൃശ്യം സിനിമ കൊറിയന്‍ ഭാഷയിലേക്ക്,  മോഹന്‍ലാലിന്റെ റോളില്‍ സോങ് കാങ് ഹോ

പാരിസ്- ദൃശ്യം സിനിമ കൊറിയന്‍ ഭാഷയിലേക്ക്. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് നേരത്തെ റീമേക്ക് ചെയ്തിരുന്നു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചായിരുന്നു ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.
പാരസൈറ്റ് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സോങ് കാങ് ഹോയായിരിക്കും മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ് കുട്ടിയെ കൊറിയന്‍ ഭാഷയില്‍ ചെയ്യുക എന്നതാണ് ലഭിക്കുന്ന വിവരം. മലയാളത്തിലെ പുറത്തിറങ്ങിയ രണ്ട് ഭാഗങ്ങളും റീ മെയിക്കായി കൊറിയന്‍ ഭാഷയില്‍ എത്തുമെന്നാണ് വിവരം.
ദൃശ്യത്തിന്റെ ഒറിജിനല്‍ പതിപ്പ് മലയാളത്തില്‍ നിന്നാണെങ്കിലും ഒരു ഹിന്ദി സിനിമയുടെ റീമേക്ക് എന്ന നിലയിലാണ് പ്രഖ്യാപനം പുറത്തുവന്നത്.ഒരു ഇന്ത്യന്‍ ചിത്രം ആദ്യമായിട്ടാണ് കൊറിയന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത്. ദൃശ്യം ഹിന്ദി പതിപ്പ് ഒരുക്കിയ പനോരമ സ്റ്റുഡിയോസും തെക്കന്‍ കൊറിയയില്‍ നിന്നുള്ള ആന്തോളജി സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുക.സോങ് കാങ് ഹോ, സംവിധായകന്‍ കിം ജൂ വൂണ്‍ എന്നിവരാണ് ആന്തോളജി സ്റ്റുഡിയോസ് ഉടമകള്‍.


 

Latest News